ധാർമിക പഠനം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണo കെ എസ് ടി യു വനിതാ സംഗമം

Malappuram

തിരൂർ : വിദ്യാർത്ഥികൾക്കിടയിൽ വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗവും അക്രമവാസനയും തടയിടാൻ ധാർമിക പഠനം സിലബസിൽ ഉൾപെടുത്തണമെന്നു കെ എസ് ടി യു താനൂർ സബ്ജില്ലാ വനിതാ വിംഗ് സംഘടിപ്പിച്ച ഏകദിന പഠന ക്യാമ്പ് സർക്കാരിനോട് ആവശ്യപെട്ടു.

തീരുർ നൂർലൈക്കിൽ നടന്ന ക്യാമ്പ് തിരൂർ മുനിസിപ്പൽ ചെയർപേഴ്സൺ എ പി നസീമ
ഉദ്ഘാടനം ചെയ്തു. വനിതാ വിംഗ് സബ്ജില്ലാ ചെയർപേഴ്സൺ കെ.എം ഹാജറ അധ്യക്ഷനായി. നിസാം കാരശ്ശേരി പരിശീലനത്തിന് നേതൃത്വം നൽകി. കെ എസ് ടി യു വനിതാ വിംഗ് സംസ്ഥാന സെക്രട്ടറി എൻ.കെ. ഷാഹിന , വനിതാ വിംഗ് മലപ്പുറം ജില്ലാ ചെയർപേഴ്സൺ ടി.വി.റംഷീദ,സംസ്ഥാന സെ ക്രട്ടറിയേറ്റ് അംഗം റഹീം കുണ്ടൂർ,ജില്ല ഭാരവാഹികളായ കെഎം ഹനീഫ, കെ.പി. ജലീൽ , ജലീൽ വൈരങ്കോട്,സബ്ജില്ലാ സെക്രട്ടറി എ. നൗഷാദ് ,വനിതാവിംഗ് ഭാരവാഹികളായ വി.റന്ന, പി.റസീന ,ഫാത്തിമ അല്ലൂർ എന്നിവർ
പ്രസംഗിച്ചു.