മുജാഹിദ് സംസ്ഥാന സമ്മേളനം: മാനവിക സന്ദേശയാത്ര നാളെയും മറ്റന്നാളും കിഴുപറമ്പ് മണ്ഡലത്തില്‍

Malappuram

കുനിയില്‍: വിശ്വ മാനവികതക്ക് വേദ വെളിച്ചം എന്ന സന്ദേശത്തില്‍ നടക്കുന്ന മുജാഹിദ് 10ാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി കഴിഞ്ഞ 5ന് ആരംഭിച്ച ജില്ലാ മാനവിക സന്ദേശയാത്ര നാളെയും മറ്റന്നാളും കിഴുപറമ്പ് മണ്ഡലത്തില്‍ പര്യടനം നടത്തും. നാലുമണിക്ക് പത്തനാപുരം തേക്കിന്‍ചുവട്ടില്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ കെ ടി അഷ്‌റഫ് ഫ്‌ലാഗ് ഓഫ് ചെയ്തു. ജാഥാ ക്യാപ്റ്റന്‍ കെ അബ്ദുല്‍ അസീസ് മാസ്റ്റര്‍, ജില്ലാ സെക്രട്ടറിമാരായ,വി.ടി ഹംസ,ശാക്കിര്‍ ബാബു കുനിയില്‍, സമീര്‍ പത്തനാപുരം,നാസര്‍ സുല്ലമി,വീരാന്‍കുട്ടി സുല്ലമി എന്നിവര്‍ സംസാരിച്ചു.

വെസ്റ്റ് പത്തനാപുരം, കുഞ്ഞന്‍പടി, കുറ്റൂളി, വാലില്ലാപുഴ, കല്ലായി എന്നിവിടങ്ങളില്‍ സന്ദര്‍ശിച്ച ശേഷം തൃക്കളയൂര്‍ കല്ലിട്ട പാലത്ത് രാത്രി 8 മണിക്ക് സമാപിച്ചു. സമാപന സമ്മേളനം കീഴുപറമ്പ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.പി.എ റഹ്മാന്‍ ഉദ്ഘാടനം ചെയ്തു.

29ന് ഇരുപത്തി അഞ്ചാം ദിനം മുറിഞ്ഞമാട് സൗഹൃദ മുറ്റത്തോടെ ഉച്ചക്ക് 3 മണിക്ക് ആരംഭിച്ച് വൈകിട്ട് കുനിയില്‍ ന്യൂ ബസാറില്‍ സമാപിക്കും