മഹല്ല് കമ്മറ്റികൾ കൂടുതൽ ജാഗ്രത പാലിക്കണം; അന്നന്തോത്ത് മഹല്ല്കമ്മറ്റി

Kozhikode

ആയഞ്ചേരി: യുവതലമുറയെ ലക്ഷ്യബോധമുള്ളവരായി വളർത്തുന്നതിനും, ഇളം മനസ്സു കളെ തിന്മകളിൽ നിന്നു തടഞ്ഞു നിർത്തുന്നതിനും മഹല്ലുകമ്മറ്റികൾ ജാഗ്രത പാലിക്കണമെന്ന് അനന്തോത്ത് മഹല്ല്കമ്മറ്റി ആവശ്യപ്പെട്ടു.

ഇപ്പോഴത്തെ യുവതലമുറലക്ഷ്യബോധം നഷ്ടപ്പെടാനുള്ള പ്രധാനകാരണം മഹല്ല് സംവിധാനത്തിന്, വീട്ടുകാർക്ക്, നാട്ടു കാരണവന്മാർക്ക് കുട്ടികളുടെ മേൽ നിയന്ത്രണം ഇല്ലായ്മ. അർത്ഥം നഷ്ടപ്പെട്ട – ചടങ്ങ് മത വിദ്യാഭാസം, ഡിജിറ്റൽ മീഡിയയിൽ മാത്രമുള്ള ജീവിതം, തെറ്റായ ഭക്ഷണരീതികൾ ഉറക്ക ശീലങ്ങൾ, ഓൺലൈൻ ട്രേഡിങ്ങിലൂടെ, ബ്രാൻഡ് മാർക്കറ്റിലൂടെ, പെട്ടെന്ന് പൈസക്കാരാൻ ആവാം എന്നുള്ള മോഹം,ശിക്ഷണം കിട്ടേണ്ട പ്രായത്തിൽ അത് കിട്ടാത്തതിന്റെ കുറവ്, ജീവിതവിജയം എന്നു പറഞ്ഞാൽ,വലിയ കെട്ടിടങ്ങൾ സ്വന്തമാക്കുക, ബ്രാൻഡ് വാഹനങ്ങൾ സ്വന്തമാക്കുക, ബ്രാൻറ് മൊബൈൽ, ഇലക്ട്രോണിക് ഉപകരണങ്ങൾ സ്വന്തമാക്കുക, യാത്ര ചെയ്യുക, മുന്തിയ ഭക്ഷണം കഴിക്കുക, റീൽ ഇടുകഎന്നൊക്കെ തെറ്റിദ്ധരിച്ച ഒരു യുവതലമുറയെ ശരിയായ രീതിയിൽ വഴിനടത്തൽ രക്ഷിതാക്കളുടെയും സമൂഹത്തിൻ്റെയും ബാധ്യതയാണ് .
ഇളം തലമുറയെ ശരിയായ രൂപത്തിൽ വളർത്തികൊണ്ടുവരാൻ റമളാനിൽ പ്രത്യേകപരിപാടികൾ സംഘടിപിക്കാൻ അനന്തോത്ത് മഹല്ല് കമ്മറ്റി തീരുമാനിനച്ചു.

മാർച്ച് 23ന് വേളം പഞ്ചായത്തിലേയും ആവളയിലേയും ആറ് റ്വയസ്മുതൽ പതിനേഴ് വയസ് വരെയുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പങ്കെടുക്കാവുന്ന രീതിയിൽ
” കെ.പി സഫിയ്യ ഖുർആൻ തജ് വീദ് മത്സരം” റമളാനിൽ മൂന്നുദിവസങ്ങളിൽ സൂറത്ത് യാസീൻ, അൽ കഹ്ഫ് ,നൂർ എന്നീ അദ്ധ്യായങ്ങളെ അടിസ്ഥാനമാക്കി ഖുർആൻ ക്വിസ്സ്. ആദ്യ മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കുന്നവർക്ക് വിലപിടിപ്പുള്ള സമ്മാനവും സർട്ടിഫിക്കറ്റും നൽകും.

ഏപ്രിൽ 2 ന് കുട്ടികളെയും മുതിർന്നവരെയും പങ്കെടുപ്പിച്ചുകൊണ്ട് ഈദ്ആഘോഷപരിപാടിയും സംഘടിപിക്കും. മഹല്ല് കമ്മറ്റി യോഗത്തിൽ കെ.പി അഹമ്മദ് മാസ്റ്റർ, ടി കെകുഞ്ഞമ്മദ് ഹാജി, അബ്ദുറഹ്മാൻ മരുതോളി, ടിടികെ.മൊയ്തു, കെ പി മൂസ്സ, സിടി. റഷീദ് ,കെ.പി അഷ്റഫ്, അബുൽ ലൈസ് .എൻ, മുബാറക്ക് .എം. , റഷീദ് മണിമല, സി അയ്യൂബ്, ഷംസീർ , ടി ടി കെ. നദീം, കെ.പി ഫാറൂഖ് , മുഹ്സിൻ .എ
തുടങ്ങിയവർ പങ്കെടുത്തു.