അന്തരാഷ്ട്ര വനിതാ ദിനത്തിൽ ജീവകാരുണ്യ പ്രവർത്തക കെ. എം. സുഹറയ്ക്ക് നാടിന്‍റെ ആദരം

Malappuram

തിരുന്നാവായ : ജീവ കാരുണ്യ രംഗത്ത് ശ്രദ്ധേയമായ പ്രവർത്തനങ്ങൾ കാഴ്ച്ചവെച്ച മലപ്പുറം ജില്ലാ പഞ്ചായത്ത് മുൻ മെമ്പറും പൊതു പ്രവർത്തകയുമായ കോന്നല്ലൂർ കെ എം. സുഹറയെ അന്താരാഷ്ട്ര വനിതാ ദിനത്തിൽ നാട്ടുകാർ ആദരിച്ചു. തിരൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി.വി. റംഷീദ ടീച്ചർ ഉപഹാരം നൽകി.

വയോജനങ്ങൾ, മാനസിക ശാരീരിക വെല്ലു വിളികൾ നേരിടുന്നവർ, പാലിയേറ്റീവ് കെയർ, ലഹരി നിർമ്മാർജ്ജനം, സ്ത്രീ ശാക്തീ കരണം എന്നീ ഒട്ടേറെ മേഖകളിൽ പ്രവർത്തിച്ചു വരുന്നു . രണ്ടു തവണ തിരുന്നാവായ ഗ്രാമപഞ്ചായത്ത് അംഗമായിരുന്നു.
തിരുന്നാവായ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റിൻ്റെ ചുമതല ഹിച്ചിട്ടുണ്ട്.വികസനകാര്യ സ്ഥിരം സമിതി മുൻ ചെയർപേഴ്സൺ, തിരുന്നാവായ പഞ്ചായത്ത് കുടുംബശ്രീ അയൽകൂട്ടം ഓഡിറ്റർ, തിരുന്നാവായ പഞ്ചായത്ത് വനിതാ ലീഗ് പ്രസിഡൻ്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

മലപ്പുറം ജില്ലാ ലഹരി നിർമ്മാർജന സമിതി വനിതാ വിഭാഗം സെക്രട്ടറി,തിരൂർ മണ്ഡലം വനിതാ ലീഗ് ട്രഷർ,എം ഇ എസ് വനിതാ വിഭാഗം തിരൂർ താലൂക്ക് ട്രഷറർ എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. ജനപ്രതിനിധിയായിരിക്കെ ഒട്ടേറെ വികസന പ്രവർത്തനങ്ങൾ ചെയ്യുന്നതിൽ ഗണ്യമായ പങ്കു വഹിച്ചു.ആദരവ് ചടങ്ങിൽ കെ.പി. നൗഷാത്ത് അധ്യക്ഷത വഹിച്ചു. സമീറ കോട്ടയിൽ,കാളി നിരപ്പിൽ,കെ
.പി.വഹീദ , എം.ഫസീന,കെ എം.ഫസീല, എ. ഫൗസിയ,എൻ. ബിന്ദു, കെ.പി.ഫസീല , സുഹറ തൊട്ടിയിൽ, പി.പാത്തുമ്മു, എം.കെ. അരിഫ എന്നിവർ പങ്കെടുത്തു.