തിരൂർ: തെക്കൻ കുറ്റൂർ മിശ്കാത്ത് ഖുർആൻ ആക്കാദമി വാർഷികാഘോഷത്തിൻ്റെ ഭാഗമായി വിദ്യർത്ഥികൾക്ക് വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. കുറ്റൂർ ഐ ഇ സി ഹാളിൽ നടന്ന ചടങ്ങിൽ വിജയികളായ വിദ്യാർത്ഥികൾക്ക് തിരൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി.വി. റംഷീദ ടീച്ചർ സമ്മാനങ്ങൾ വിതരണം ചെയ്തു.
തലക്കാട് ഗ്രാമ പഞ്ചായത്ത് അംഗം എം. കുഞ്ഞുമൊയ്തീൻ അധ്യക്ഷത വഹിച്ചു. അബ്ദുൽ ഗഫൂർ പൊന്നാനി മുഖ്യ പ്രഭാഷണം നടത്തി.ഹുസൈൻ കുറ്റൂർ, റിട്ട ജില്ലാ ജഡ്ജി അലി മുഹമ്മദ് തയ്യിൽ. പി. അലി ഹാജി,എം.അബ്ദുറഹിമാൻ, പാരിക്കാട്ട് ബീരാൻ, മൂസ ആയപ്പള്ളി,വി. പ്രകാശൻ, കെ. മോഹന ചന്ദ്രൻ, കെ.അബ്ദു റഹിമാൻ,ഷംസുദീൻ അല്ലൂർ, പി. യാസിർ, പി. നിബ്രാസുൽ ഹഖ്, സൈനബ കുറ്റൂർ, ആരിഫ ആയപ്പള്ളി, സി.പി. ജാനിഷ എന്നിവർ സംസാരിച്ചു.