തിരൂര്‍: വിശ്വമാനവികതക്ക് വേദവെളിച്ചം എന്ന പ്രമേയത്തില്‍ 2024 ജനുവരി 25, 26, 27, 28 എന്നീ തീയ്യതികളില്‍ കരിപ്പൂരില്‍ നടക്കുന്ന പത്താമത് മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി കെ എന്‍ എം മര്‍ക്കസുദ്ദഅവ തിരൂര്‍ മണ്ഡലം കമ്മറ്റി സംഘടിപ്പിച്ച സമ്മേളന പ്രചാരണ ഉദ്ഘാടനം തിരൂര്‍ മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍ എ പി നസീമ നിര്‍വഹിച്ചു. വി പി ഉമ്മര്‍ അധ്യക്ഷത വഹിച്ചു.
ഡി സി സി സെക്രട്ടറി അഡ്വ: കെ എ പത്മകുമാര്‍, മുസ്ലിം ലീഗ് മുനിസിപ്പല്‍ സെക്രട്ടറി പി വി .സമദ്,സിഎംപി .മുഹമ്മദലി, ടി. ആബിദ് മദനി, കെ പി അബ്ദുല്‍ വഹാബ്,സഹീര്‍ വെട്ടം, ഹമീദ് പാറയില്‍ എന്നിവര്‍ പ്രസംഗിച്ചു. എം എസ് എം സംസ്ഥാന സെക്രട്ടറി ഫഹീം പുളിക്കല്‍, റാഫി പേരാമ്പ്ര എന്നിവര്‍ പ്രമേയ പ്രഭാഷണം നടത്തി.