അരീക്കോട്:സുരക്ഷിതവും നിർഭയവുമായ സമൂഹത്തിൻ്റെ നിലനിൽപിന് ഭീഷണിയാകുന്ന വിധത്തിൽ പുതിയ തലമുറയെ പരിവർത്തിപ്പിക്കുന്നതിൽ മുഖ്യപങ്ക് വഹിക്കുന്ന മദ്യ, മയക്കുമരുന്ന്, രാസ ലഹരികളുടെ ലഭ്യത സംസ്ഥാനത്ത് വർധിക്കുന്നതിൽ ഭരണകൂടത്തിൻ്റെ മദ്യനയവും, ലഹരി മാഫിയക്കെതിരിലുള്ള നിസ്സംഗ നിലപാടുകളും കാരണമാകുന്നുണ്ടെന്നതിനാൽ മദ്യ-ലഹരി മുക്ത കേരളം ലക്ഷ്യമാക്കി സംസ്ഥാന സർക്കാർ നയനിലപാടുകൾ സ്വീകരിക്കണമെന്ന് അരീക്കോട് നടന്ന ഐ.എസ്.എം ജില്ലാ തസ്കിയത്ത് സംഗമം ആവശ്യപ്പെട്ടു.
കെ എൻ എം മർക്കസു ദ അവ സംസ്ഥാന ജനറൽ സിക്രട്ടറി എം അഹമ്മദ് കുട്ടി മദനി ഉദ്ഘാടനം ചെയ്തു.ഐഎസ്എം ജില്ലാ പ്രസിഡണ്ട് ഫാസിൽ ആലുക്കൽ അധ്യക്ഷത വഹിച്ചു.എൻ എം അബ്ദുൽ ജലീൽ മാസ്റ്റർ,ഡോ.യുപി യഹ് യാഖാൻ മദനി,എം അബ്ദുൽ ഗഫൂർ സ്വലാഹി,കെ അബ്ദുൽ അസീസ്, അൻഫ്സ് നന്മണ്ട, നിസാർ അൻവാരി,താഹിറ ടീച്ചർ മോങ്ങം ,ബിലാൽ പുളിക്കൽ,അഹ്മദ് ഫയാസ് ,നൗഫൽ ഹാദി,മുഹ്സിന പത്തനാപുരം,ഐ എസ് എം സംസ്ഥാന പ്രസിഡണ്ട് ഡോ.കെ ടി അൻവർ സാദത്ത്,ഡോ. മുബഷിർ പാലത്ത് ,ആദിൽ നസീഫ് മങ്കട, ഇ. ഒ നാസർ,ലുക്മാൻ പോത്തുകല്ല്,അമീനുള്ള സുല്ലമി,ഫസ്‌ന കരുളായി, മുസ്ഫർ മമ്പാട്, ഡോ.സുലൈമാൻ ഫാറൂഖി ,ഇല്യാസ് മോങ്ങം സംസാരിച്ചു.