ബൈക്കിൽ പോകുന്നതിനിടെ തെറിച്ച് വീണ യുവതി ബസ്സിനടിയില്‍പെട്ട് മരിച്ചു

Malappuram

വണ്ടൂർ: ബൈക്കിൽ പോകുന്നതിനിടെ തെറിച്ചുവീണ യുവതി ബസ്സിനടിയില്‍പ്പെട്ട് മരിച്ചു. വാണിയമ്പലം മങ്ങംപാടം പൂക്കോടൻ സിമി വർഷ (22) ആണ് മരിച്ചത്. മങ്ങംപാടം പൂക്കോട് വിനോജിന്റെ മകളാണ് മരിച്ച സിമി വർഷ. ഭർത്താവിനോടൊപ്പം ബൈക്കിൽ പോകുന്നതിനിടെ തിരുവാലി പൂന്തോട്ടത്തിൽ വച്ച് ആണ് അപകടം.

ഭർത്താവ് മൂന്നാംപടി വിജേഷിനെ (28) പരുക്കുകളോടെ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവതി സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു. എതിരെ വന്ന ബസിന്റെ വശത്തുതട്ടിയാണ് അപകടം നടന്നത്.