ലോകക്ഷയ രോഗദിനത്തിൽ ബോധവത്കരണക്ലാസും ക്വിസ് പ്രോഗ്രാമും നടത്തി

Kozhikode

ആയഞ്ചേരി: ലോകക്ഷയ രോഗ ദിനാചാരണത്തിൻ്റെ ഭാഗമായി ബോധവത്കരണക്ലാസും ക്വിസ് പ്രോഗ്രാമും നടത്തി. തുടക്കത്തിലേ കണ്ടെത്തിയാൽ ആറ് മാസത്തെ ട്രീറ്റ്മെൻ്റിലൂടെ പൂർണ്ണമായും ഭേദമാക്കാൻ കഴിയുന്നതാണ് ക്ഷയം. രണ്ടാഴ്ചക്കാലത്തിലേറെയായുള്ള ചുമ,കാരണങ്ങളില്ലാതെയുള്ള മെലിച്ചിൽ തുടങ്ങിയവ ഇതിൻ്റെ ലക്ഷണമാണ്. തുടക്കത്തിലേ കണ്ടെത്തിയാൽ രോഗപ്പകർച്ച ഇല്ലാതാക്കാൻ കഴിയും. കൃത്യമായ ബോധമില്ലായ്മ കൊണ്ട് ലോകത്തിൻ്റെ പല ഭാഗത്തും വർദ്ധിച്ചു വരുന്നതായി കാണുന്നുണ്ട്.

ക്വിസ് പ്രോഗ്രാമിൻ്റെ വിജയികൾക്ക് വാർഡ് മെമ്പർ എ. സുരേന്ദ്രൻ സമ്മാനങ്ങൾ നൽകി. ജെ.എച്ച് .ഐ നൂറ ഫാത്തിമ ക്ലാസ്സെടുത്തു. സിസ്റ്റർ സെലിന, ആശാവർക്കർമാരായ ടി.കെ റീന, തങ്കമണി, ശ്രീലത തുടങ്ങിയവരും മേഘ പൊട്ടൻ്റവിട, നഫ്‌ല വെബ്രോളി, ദർശന തേറത്ത്, സഫ്ന വെബ്രോളി, റംല വലിയ പറമ്പത്ത്, അസീറ വലിയ പറമ്പത്ത്, അംഗവാടി ടീച്ചർ റീന,ഉഷ ഹെൽപ്പർ തുടങ്ങിയവർ സംബന്ധിച്ചു.