മുട്ടക്കോഴികളെ വിതരണം ചെയ്തു

Kozhikode

ആയഞ്ചേരി : മുട്ട ഉത്പാദനം വര്‍ദ്ധിപ്പിച്ച് മുട്ട ഗ്രാമമാക്കുക എന്ന ലക്ഷ്യത്തോടെയുള്ള മുട്ടക്കോഴികളെ ആയഞ്ചേരി ഗ്രാമപഞ്ചായത്ത് മംഗലാട് 13ാം വാര്‍ഡില്‍ മെമ്പര്‍ എ.സുരേന്ദ്രന്‍ വിതരണം ചെയ്തു. ഗ്രാമ സഭയിലൂടെ അപേക്ഷിച്ച 100 കുടുംബങ്ങള്‍ക്ക് 500 കോഴികളെയാണ് വിതരണം ചെയ്തത്. ഗ്രാമീണ മേഖലാ വനിതകളുടെ സമ്പത്ത് വര്‍ദ്ധിപ്പിക്കാനും , ദാരിദ്ര ലഘൂകരണത്തിനും മുതല്‍ക്കൂട്ടാവും ഇത്തരം വലിയ പദ്ധതികളെന്ന് മെമ്പര്‍ പറഞ്ഞു. ചടങ്ങില്‍ കൃഷ്ണാണ്ടി അബ്ദുള്ള, കരുണാകരന്‍ കല്ലുള്ള പറമ്പത്ത്, മൃഗസംരക്ഷണ അറ്റന്റര്‍ രവി, തുടങ്ങിയവര്‍ സംബന്ധിച്ചു.