കുടുംബശ്രീ സ്പെഷ്യൽ പ്രോജക്ട് ഓഫീസ്- വാഹനം വാടകയ്ക്ക് എടുക്കുന്നതിന് ക്വട്ടേഷനുകൾ ക്ഷണിക്കുന്നു

Wayanad

കൽപ്പറ്റ: തിരുനെല്ലി, നൂൽപ്പുഴ സ്പെഷ്യല്‍ പ്രൊജക്ട് ഓഫീസിന് ഔദ്യോഗിക ആവശ്യത്തിന് ഉപയോഗിക്കുന്നതിനായി വാഹനം (4X4വീലർ) വാടകയ്ക്ക് എടുക്കുന്നതിന് മത്സര സ്വഭാവമുള്ള സീല്‍ഡ് ക്വട്ടേഷനുകള്‍ ക്ഷണിച്ചു. വാഹനത്തിന് 7 വര്‍ഷത്തിൽ  അധികം പഴക്കമുണ്ടാവരുത്.

സീല്‍ഡ് ക്വട്ടേഷനുകൾ 21.04.2025 പകൽ 3 മണിവരെ കുടുംബശ്രീ ജില്ലാമിഷൻ ഓഫീസിൽ സ്വീകരിക്കുന്നതും, അന്നേ ദിവസം 4 മണിക്ക് അപ്പോള്‍   സന്നിഹിതരായിരിക്കുന്ന ക്വട്ടേഷനറുകളുടേയോ അവരുടെ പ്രതിനിധികളുടേയോ സാന്നിദ്ധ്യത്തില്‍  തുറക്കുന്നതുമായിരിക്കും. കുടുംബശ്രീ ജില്ലാമിഷന്‍ ഓഫീസിലാണ് ക്വട്ടേഷന്‍ നല്‍കേണ്ടത്. ഫോണ്‍നമ്പർ: 04936-206589 04936-299370