കൽപ്പറ്റ: ലോകാരോഗ്യ ദിനത്തോടനുബന്ധിച്ച് മേപ്പാടി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് ജില്ലയിലെ സന്നദ്ധ സംഘടനകൾക്ക് ജീവൻ രക്ഷാ മെഡിക്കൽ ഉപകരണങ്ങൾ വിതരണം ചെയ്തു. ജീവകാരുണ്യ സന്നദ്ധ പ്രവർത്തനങ്ങളും പാലിയേറ്റീവ് രംഗത്തെ മികച്ച സേവനങ്ങളും നടത്തുന്ന സംഘടനകൾക്കാണ് മെഡിക്കൽ ഉപകരണങ്ങൾ, ഓക്സിജൻ കോൺസൻ്റ റേറ്റർ നൽകിയത്. ഡോക്ടർ മൂപ്പൻസ് മെഡിക്കൽ കോളേജ് എക്സിക്യുട്ടീവ് ട്രസ്റ്റി യു.ബഷീർ വിതരണോദ്ഘാടനം നിർവഹിച്ചു.
നേഴ്സിംഗ് കോളേജ് പ്രിൻസിപ്പൽ പ്രൊഫ.ലിഡ ആൻറണി, ഫാർമസി കോളേജ് പ്രിൻസിപ്പാൾ പ്രൊ. ലാൽ പ്രസാദ്, ഡോ. ഷാനവാസ് പള്ളിയാല്‍, സംഗീത സൂസൻ , കെ ഉസ്മാൻ, കെ. മുസ്തഫ, സി.എച്ച്. സുബൈർ, പി.പി. മുഹമ്മദ് പ്രസംഗിച്ചു.
ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് ഡെപ്യൂട്ടി ജനറൽ മാനേജറും കൽപ്പറ്റ ചാരിറ്റബിൾ സൊസൈറ്റി പ്രസിഡണ്ടുമായ സൂപ്പി കല്ലങ്കോടൻ സ്വാഗതം പറഞ്ഞു.