ആനിമേറ്റര്‍ നിയമനം

Wayanad

കല്പറ്റ: കുടുംബശ്രീ പട്ടിക വര്‍ഗ പദ്ധതികളുടെ ഭാഗമായി ഫീല്‍ഡ് തലത്തില്‍ പ്രവര്‍ത്തിക്കുന്നതിന് പടിഞ്ഞാറത്തറ, നൂല്‍പുഴ, പനമരം, മാനന്തവാടി എന്നീ സി ഡി എസുകളില്‍ ആനിമേറ്റര്‍മാരെ നിയമിക്കുന്നു. പട്ടിക വര്‍ഗ വിഭാഗത്തില്‍പെട്ട പത്താം ക്ലാസ്സ് പാസായ യുവതീ യുവാക്കള്‍ക്ക് അപേക്ഷിക്കാം. വെള്ള പേപ്പറില്‍ എഴുതിയ അപേക്ഷയും ബയോഡേറ്റയും എസ് എസ് എല്‍ സി സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പും സഹിതം ജൂലൈ 25 നുള്ളില്‍ ജില്ലാ മിഷനില്‍ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ 04936 299370 എന്ന നമ്പറില്‍ ലഭിക്കും.