സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പ്

Wayanad

വാളല്‍: കോട്ടത്തറ വാളല്‍ യു പി സ്‌കൂളിന്റെയും ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളേജ് മേപ്പാടിയുടെയും സംയുക്ത ആഭിമുഖ്യത്തില്‍ സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പ് നടത്തുന്നു.

നവംബര്‍ നാലിന് ശനിയാഴ്ച രാവിലെ 9.30 മുതല്‍ ഒരുമണി വരെയാണ് ക്യാമ്പ്. ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന സ്‌കൂളിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ ഭാഗമായാണ് ക്യാമ്പ് നടത്തുന്നത്.
ജനറല്‍ മെഡിസിന്‍, ഇ.എന്‍.ടി, ദന്തരോഗ വിഭാഗം, നേത്രരോഗ വിഭാഗം, വിവിധ ചെക്കപ്പുകള്‍ എന്നിവയാണ് ക്യാമ്പിന്റെ ഭാഗമായി ഒരുക്കിയിട്ടുള്ളത്. ജനറല്‍ മെഡിസിന്‍ അസി. പ്രൊഫ. ഡോ. ദേവപ്രിയ അടങ്ങിയ മെഡിക്കല്‍ ടീം പരിശോധനക്ക് നേതൃത്വം നല്‍കും. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 200 പേര്‍ക്ക് സൗജന്യ മരുന്നു വിതരണവും ഉണ്ടായിരിക്കും.

കോട്ടത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി പി രനീഷ് ക്യാമ്പ് ഉദ്ഘാടനം ചെയ്യും. വാര്‍ഡ് മെമ്പര്‍ ആന്റണി ജോര്‍ജ്ജ് അധ്യക്ഷത വഹിക്കും. ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളേജ് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ സൂപ്പി കല്ലങ്കോടന്‍ മുഖ്യപ്രഭാഷണം നടത്തും.