ഡബ്ലിനിൽ പ്രബന്ധം അവതരിപ്പിക്കാൻ വയനാട്ടുകാരൻ

Wayanad

കല്പറ്റ: അയർലണ്ടിലെ ഡബ്ലിനിൽ നടക്കുന്ന എട്ടാമത് സൗത്ത് ഏഷ്യ കോണ്ഫറൻസിൽ പ്രബന്ധം അവതരിപ്പിക്കുന്നതിനായി വയനാട്ടിൽ നിന്നും ഡോ. വിപിൻദാസിന് ക്ഷണം ലഭിച്ചു. ‘പശ്ചിമഘട്ടത്തിലെ മനുഷ്യ വന്യജീവി സങ്കരർഷ ലഘൂകരണ പരിപാടികളുടെ ചരിത്രപമായ പരിണാമം’ എന്ന വിഷയത്തിലായിരിക്കും പ്രബന്ധം അവതരിപ്പിക്കുക.

കൽപ്പറ്റ എം എസ് സ്വാമിനാഥൻ ഗവേഷണനിലയത്തിലെ പോസ്റ്റ് ഡോക്ടറൽ ഗവേഷകനായ ഡോ വിപിൻദാസ് കേരള സർക്കാരിൻറെ നവകേരള പോസ്റ്റ് ഡോക്ടറൽഫെല്ലോ ആണ്. പരിപാടിയിൽ പങ്കെടുക്കുന്നതിന് ഇന്ത്യൻ കൌൺസിൽ ഓഫ് സോഷ്യൽ സയൻസ് റിസർച്ച് ട്രാവൽ ഗ്രാന്റ് ഫെൽലോഷിപ്പും ലഭിച്ചിട്ടുണ്ട്. ഏപ്രിൽ 15 മുതലാണ് കോൺഫറൻസ് നടക്കുക.