കോഴിക്കോട്: ഖുർആൻ പഠനം ഇഹപര വിജയത്തിന് എന്ന സന്ദേശവുമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന എസ് എൽ ആർ സി 37 സംസ്ഥാന സംഗമം മെയ് 4 ഞായറാഴ്ച കോഴിക്കോട് മുഹമ്മദ് അബ്ദുറഹിമാൻ സാഹിബ് മെമ്മോറിയൽ ജൂബിലി ഹാളിൽ വിപുലമായ പരിപാടികളോടെ നടക്കുന്നതാണ്. സംഗമത്തിന്റെ വിജയത്തിനായി എസ് എൽ ആർ സി ലേഡീസ് വിങ്ങ് വിവിധ വകുപ്പുകൾ അടങ്ങുന്ന സ്വാഗത സംഘം രൂപീകരിച്ചു.

കൺവീനർമാരായി ഇ വി മുംതസ് (റിസപ്ഷൻ ), റഷീദ കെ.വി (ഫിനാൻസ് ), നുർജ ഉമ്മർ , ആമിന കെ.വി (വൈജ്ഞാനിക മത്സരങ്ങൾ ), ആയിഷ ഇ വി ,സറീന പി.എം. (ഫുഡ് & റിഫ്രഷ്മെൻ്റ് ), ശരീഫ പി.എം (SLRC പബ്ലികേഷൻസ), സുബൈദ പി.പി (വളണ്ടിയർ )
എന്നിവരെ തെരഞ്ഞെടുത്തു.
തസ്ലീന പിടിയുടെ ഖിറാഅത്തോടെ ആരംഭിച്ച യോഗത്തിൽ പ്രസിഡൻ്റ് കെ.എം മറിയം അദ്ധ്യക്ഷത വഹിക്കുകയ ആമിന കെ.വി സ്വാഗതം പറയുകയും ചെയ്തു നൂർജ ഉമ്മർ ഉൽബോധനം നടത്തി സക്കീന താഹിർ നന്ദി പറഞ്ഞു. SLRC ലേഡീസ് വിങ്ങിൻ്റെ 2025 ഒന്നാം വർഷ ബാച്ചിൻ്റെ ഉൽഘാടനം മെയ് 15 ന നിർവ്വഹിക്കുമെന്ന് യോഗം അറിയിച്ചു.