ബലിപെരുന്നാൾ സമർപ്പണത്തിന്‍റെ സന്ദേശം: വിസ്ഡം

Kozhikode

കോഴിക്കോട് : സമർപ്പണത്തിൻ്റെയും, ക്ഷമയുടെയും സന്ദേശമാണ് ബലി പെരുന്നാൾ നൽകുന്ന സന്ദേശമെന്ന് വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ കോഴിക്കോട് സുമംഗലി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ഈദ് ഗാഹിന് അഷ്‌റഫ്‌ ഏകരൂർ (കുവൈറ്റ്‌) നേതൃത്വം നൽകി.

സാമൂഹിക ജീർണ്ണതക്കും, അനീതിക്കുമെതിരെ ശബ്ദിക്കാനുള്ള പ്രചോദനമാണ് ബലി പെരുന്നാൾ വിശ്വാസി സമൂഹത്തിന് പകർന്ന് നൽകുന്നത്.

സ്നേഹവും, സഹവർത്വി ത്തവും, പങ്കുവെക്കലും സാമൂഹിക ജീവിതത്തിൻ്റെ അവിഭാജ്യ ഘടകമാകണം. മതത്തിൻ്റെയോ, രാജ്യത്തിൻ്റേയോ, വർണ്ണങ്ങളുടേയോ പേരിൽ മനുഷ്യരോട് വിദ്വേഷം വെച്ച് പുലർത്തുവാനോ, അവരോട് അനീതി കാണിക്കുവാനോ പാടില്ലെന്നതാണ് ഹജ്ജ് നൽകുന്ന മാനവിക സന്ദേശമെന്നും khth6gഏകദൈവ വിശ്വാസമാണ് ഇസ്ലാമിൻ്റെ മൗലികത. വിശ്വാസ രംഗത്തെ ജീർണ്ണതകൾ ഗൗരവമായി കാണുകയും, വിമലീകരണം ലക്ഷ്യമായി പ്രവർത്തിക്കുകയും ചെയ്യേണ്ടത് ഓരോ വിശ്വാസിയുടെയും ബാദ്ധ്യതയാണെന്നത് നാം വിസ്മരിക്കരുത് ഖത്തീബ് അഷ്‌റഫ്‌ ഏകരൂർ (കുവൈറ്റ്‌) കൂട്ടിച്ചേർത്തു.

സാഹോദര്യവും, സൗഹാർദ്ദവും രാജ്യത്ത് വീണ്ടെടുക്കാൻ ഓരോരുത്തരും പരിശ്രമിക്കണം.