എം.എസ്.എം. തളിപ്പറമ്പ ശാഖാ കമ്മിറ്റി മോറൽ സ്കൂൾ സംഘടിപ്പിച്ചു

Kannur

തളിപ്പറമ്പ: എം.എസ്.എം. തളിപ്പറമ്പ ശാഖാ കമ്മിറ്റി സംഘടിപ്പിച്ച ഇഖ്റഅ് മോറൽ സ്കൂൾ തൗഹീദ് മസ്ജിദിൽ എം.എസ്.എം.സംസ്ഥാന വൈസ് പ്രസിഡണ്ട് നിഷാൻ ടമ്മിട്ടോൺ ഉൽഘാടനം ചെയ്തു.

കുടുംബത്തോടൊപ്പം സ്വർഗ്ഗത്തിലേക്ക് എന്ന വിഷയത്തിൽ പ്രമുഖ പണ്ഡിതനും വാഗ്മിയുമായ ഉനൈസ് പാപ്പിനിശ്ശേരിയും ഖുർആനിലേക്ക് എന്ന വിഷയത്തിൽ ഹാഫിസ് മുസ്ഥഫ മൗലവിയും ക്ലാസെടുത്തു.

എം.പി.നിസാമുദീൻ അദ്ധ്യക്ഷത വഹിച്ചു. കെ.എൻ.എം. ശാഖ സെക്രട്ടറി സിനാൻ. എം.സി., ഐ.എസ്.എം.സെക്രട്ടറി ജാബിർ.കെ., മുബീന.കെ, തുടങ്ങിയവർ പ്രസംഗിച്ചു.