ഐ.എസ്. എം ലഹരി വിരുദ്ധ ജനകീയ റാലി സംഘടിപ്പിച്ചു

Kozhikode

നരിക്കുനി : നല്ല കേരളം പദ്ധതിക്ക് കീഴിൽ അരാജക വാദം തിരുത്തണം ലഹരിയെ തുരത്തണം എന്ന സന്ദേശമുയർത്തി ഐ.എസ്. എം നടത്തുന്ന പ്രചാരണത്തിൻ്റെ ഭാഗമായി കൊടുവള്ളി വെസ്റ്റ് മണ്ഡലത്തിൻ്റെ ആഭിമുഖ്യത്തിൽ നരിക്കുനിയിൽ ലഹരി വിരുദ്ധ ജനകീയ റാലി സംഘടിപ്പിച്ചു. റാലിയിൽ യുവാക്കളും സ്ത്രീകളും കുട്ടികളുമുൾപ്പെടെ നിരവധി പേർ പങ്കാളികളായി. കെ.എൻ.എം മർകസുദ്ദഅവ ജില്ലാ പ്രസിഡണ്ട് എം.ടി. അബ്ദുൽ ഗഫൂർ റാലി ഫ്ലാഗ് ഓഫ് ചെയ്തു. എക്സൈസ് ഓഫീസർ ഷഫീഖ് മടവൂർ മുഖ്യപ്രഭാഷണം നടത്തി. എം.എസ്. എം സംസ്ഥാന ട്രഷറർ ഷഹീം പാറന്നൂർ, എൻ.പി. അബ്ദുൽ റഷീദ് , ശുക്കൂർ കോണിക്കൽ , ഫവാസ് എളേറ്റിൽ , അൻഷിദ് പാറന്നൂർ, കെ.സഫിയ , നിൽവ ഫാത്തിമ പ്രസംഗിച്ചു. എം. അബ്ദുൽ റഷീദ് , പി.അസയിൻ സ്വലാഹി , വി.അൻഷിദ് , വി. അബ്ദുൽ ഹമീദ് , നാസർ കെ.പി , എൻ .പി. ഹബീബ് തുടങ്ങിയവർ റാലിക്ക് നേതൃത്വം നൽകി