കെ എന്‍ എം കുറ്റ്യാടി മണ്ഡലം സമ്മേളനം തീക്കുനിയിൽ

Kozhikode

കുറ്റ്യാടി: നവോത്ഥാനം പ്രവാചക മാതൃക എന്ന പ്രമേയത്തിൽ തീക്കുനിയിൽ നടക്കുന്ന കുറ്റ്യാടി മണ്ഡലം മുജാഹിദ് സമ്മേളന പ്രചാരണ പരിപാടികൾ ഊർജ്ജിതം. ചേരാപുരം ശാഖാ KNM സ്വാഗത സംഘം രൂപീകരിച്ചു.

മെയ് 9, 10 തിയ്യതികളിൽ മണ്ഡലം കമ്മിറ്റിയുടെ വാഹന പ്രചരണ ജാഥ വിജയിപ്പിക്കാൻ തീരുമാനിച്ചു. ദഅവസന്ദർശനം പ്രചാരണ പ്രവർത്തനങ്ങൾ സജീവമാക്കും കെ.പിഅമ്മത് മാസ്റ്റർ അധ്യക്ഷത വഹിച്ചു. കെ.പി. മൂസ്സ , കെ.പിഅന്ത്രു, സി.കെ ഹമീദ് മാസ്റ്റർ, സി.ടി. റഷീദ്, ടി.വി റസാഖ്, എ.ടി. മൊയ്തു ഹാജി, പിലാക്കൂൽ ഇസ്മായിൽ കെ.കെ.കുഞ്ഞമ്മദ് കുട്ടി വി.കെ. കരീം ഹാജി അമ്മതാജി, എ.സി. കുഞ്ഞമ്മദ്, റാഷിദ്,അജീബ്, നസീഫ് മാസ്റ്റർ, ജാസിർ മാസ്റ്റർ,നദീംഎന്നിവർ സംസാരിച്ചു,ടി. അഹമദ് ഫാറൂഖി സന്ദേശം നൽകി കെ കെ മൊയ്തുമാസ്റ്റർ സ്വാഗതവും റഷീദ് നന്ദിയും പറഞ്ഞു.