പടിഞ്ഞാറത്തറ : റോഡ് നവീകരണത്തിന്റെ ഭാഗമായി പടിഞ്ഞാറത്തറ വരാമ്പറ്റ റോഡിന്റെ പല ഭാഗത്തും വീതി കൂട്ടിയെങ്കിലും ജംഗ്ഷനിൽ വേണ്ടത്ര വീതിയില്ലാത്തതിനാല്‍ ഗതാഗത കുരുക്കില്‍ വലയുകയാണ് പടിഞ്ഞാറത്തറ വരാമ്പറ്റ റോഡ് ജംഗ്ഷൻ. ഈ ഭാഗത്ത് ഓവുചാലും നടപ്പാതയും വേണമെന്ന നാട്ടുകാരുടെ ആവശ്യവും പരിഗണിക്കപ്പെട്ടിട്ടില്ല.
ജനങ്ങളുടെ ആവശ്യം അധികൃതർ കണ്ടില്ലെന്ന് നടിക്കരുത്. പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാൻ പൊതുമരാമത്ത് വകുപ്പും പടിഞ്ഞാറത്തറ പഞ്ചായത്ത് ഭരണസമിതിയും തയ്യാറാകണമെന്ന് ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് പാർട്ടി സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ജോമോൻ വയനാട് ആവശ്യപ്പെട്ടു.