ഹൈദരാബാദ് എ.ഐ.കെ.എം.സി.സി മുസ്ലിം ലീഗ് നേതാക്കൾക്ക് സ്വീകരണം നൽകി

Malappuram

ഹൈദരാബാദ്: സന്ദർശനാർത്ഥം ഹൈദരാബാദിലെത്തിയ മലപ്പുറം ജില്ല കെ.എസ്.ടി.യു അസോസിയേറ്റ് സെക്രട്ടറി ജലീൽ വൈരങ്കോട്, പ്രമുഖ വാഗ്മിയും തിരൂർ മുൻസിപ്പൽ യൂത്ത് ലീഗ് പ്രസിഡൻ്റുമായ അസീം ചെമ്പ്ര, തിരൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി.വി റംഷീദ ടീച്ചർ എന്നിവർക്ക് ഹൈദരാബാദ് എ.ഐ.കെ.എം.സി.സി ഓഫീസിൽ സ്വീകരണം നൽകി.

കുറഞ്ഞ വർഷങ്ങൾ കൊണ്ട് ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തുന്ന ഹൈദരാബാദ് കെ.എം.സി.സിയുടെ പ്രവർത്തനങ്ങൾ പ്രശംസനീയമാണെന്നും
ഈ അഹമ്മദ് സെന്റർ ഫോർ ഹ്യൂമാനിറ്റി (ഈച്ച്) മുന്നോട്ടുവക്കുന്ന കാരുണ്യ സാംസ്കാരിക വിദ്യാഭ്യാസ പ്രവർത്തനങ്ങൾ ഭാവിയിൽ ഹൈദരാബാദിലെത്തുന്ന മലയാളികൾക്ക് പ്രതീക്ഷയാണെന്നും ജലീൽ വൈരങ്കോട് പ്രസ്താവിച്ചു.
അഞ്ചുവർഷത്തെ വോട്ട് കണ്ട് പ്രവർത്തിക്കുന്ന പാർട്ടിയല്ല മുസ്ലിം ലീഗ് എന്ന് ഹസീം ചെമ്പ്ര കൂട്ടിച്ചേർത്തു.

ഹൈദരാബാദ് കെഎംസിസി ഭാരവാഹികളായ ഇ എം എ . റഹ്മാൻ , ഷറഫുദ്ദീൻ തെന്നല, ഡോ. മുബശ്ശിർ വാഫി, നിസാം ഹുദവി പല്ലാർ, ഹാരിസ് അമീൻ വാണിമേൽ, സിദ്ദീഖ് പുല്ലാര എന്നിവർ പ്രസംഗിച്ചു.