തിരൂർ: യുവാക്കളിൽ അക്രമ വാസനകൾ വർധിക്കുന്ന സാഹചര്യത്തിൽ ധാർമിക മൂല്യങ്ങളിൽ ഉയർത്തിപ്പിടിച്ച് സമൂഹം മുന്നേറണമെന്ന് ഇസ്ലാഹി തസ്കിയത്തി സംഗമം ആവശ്യപ്പെട്ടു.റമദാനിന്റെ ചൈതന്യം വരും മാസങ്ങളിലും കാത്തു സൂക്ഷിക്കാൻ വിശ്വാസികൾക്ക് കഴിയണെമെന്നും വിശുദ്ധ ഖുർആൻ പഠനം ജനകീയമാക്കണെമെന്നും സംഗമം ആവശ്യപ്പെട്ടു. റമളാനിലൂടെ റയ്യാനിലേക്ക് എന്ന പ്രമേയത്തിൽ ഐ എസ് എം തിരുർ മണ്ഡലം കമ്മറ്റി ഉണ്യാൽ സിറ്റി പ്ലാസ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച സംഗമം നിറമരതൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഇസ്മായീൽ പുതുശ്ശേരി ഉദ്ഘാടനം ചെയ്തു. കെ എൻ എം മർക്കസുദ്ദഅവ തിരുർ മണ്ഡലം സെക്രട്ടറി ഇഖ്ബാൽ വെട്ടം അധ്യക്ഷത വഹിച്ചു.
ഫൈസൽ നൻമണ്ട, ഡോ: സാബിർ നവാസ്, റിഹാസ് പുലാമന്തോൾ , സജ്ജാദ് ആലുവ, അബ്ദു റഹിമാൻ വളാഞ്ചേരി , മുഹ്സിന പത്തനാപുരം, റസീം ഹാറൂൺ , നുബ് ല അബ്ബാസ് എന്നിവർ വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു. വെളിച്ചം ഖുർആൻ പഠന പദ്ധതിയിലെ മത്സര വിജയികൾക്ക് തിരൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി.വി. റംഷീദ ടീച്ചർ ഉപഹാരങ്ങൾ നൽകി. കെ എൻ എം മർക്കസുദ്ദഅവ മലപ്പുറം വെസ്റ്റ് ജില്ലാ വൈസ് പ്രസിഡൻ്റുമാരായ ടി.ആബിദ് മദനി, സൈനുദ്ധീൻ തിരൂർ,ഭാരവാഹികളായ വി.പി. കാസിം ഹാജി,സഹീർ വെട്ടം, യാസർ ചേന്നര, എം.കെ. മുനീർ, ഹാറൂൺ പുല്ലൂർ, ഷംസുദ്ധീൻ ആയപ്പള്ളി, ജലീൽ വാണിയന്നൂർ, മുഹ്സിൻ നെല്ലിക്കാട്, യാസർ കുറ്റൂർ, വി.പി. ആയിഷ, എൻ.കെ ഫർസാന എന്നിവർ സംസാരിച്ചു.കാമ്പയിൻ്റെ ഭാഗമായി ശാഖാ തല തസ്കിയത്ത് സംഗമം , റമളാൻ ക്വിസ്, ഖുർആൻ വെളിച്ചം പദ്ധതി എന്നിവ നടന്നു വരുന്നു.