ഭിന്ന ശേഷിക്കാര്‍ക്കു വേണ്ടി സൈബര്‍ ക്രൈം ആന്‍റ് ആന്‍റി നാര്‍കോട്ടിക്‌സ് അവയര്‍നെസ്സ് പ്രോഗ്രാം സംഘടിപ്പിച്ചു

Malappuram

പുളിക്കല്‍: എബിലിറ്റി ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് ഫോര്‍ ഹിയറിംഗ് ഇമ്പയേര്‍ഡും കേരള എക്‌സൈസ് ഡിപ്പാര്‍ട്‌മെന്റ് വിമുക്തി മിഷനും സംയുകതമായി സൈബര്‍ െ്രെകം ആന്റ് ആന്റി നാര്‍കോട്ടിക്‌സ് അവയര്‍നെസ്സ് പ്രോഗ്രാം എന്ന പേരില്‍ ഭിന്ന ശേഷിക്കാര്‍ക്ക് വേണ്ടി ബോധവല്‍ക്കരണ ക്യാമ്പയിന്‍ സംഘടിപ്പിച്ചു.

പരിപാടിയുടെ ഉദ്ഘാടനം മലപ്പുറം എക്‌സൈസ് ഡിപ്പാര്‍ട്‌മെന്റ് ഡെപ്യൂട്ടി കമ്മീഷണര്‍ വൈ. ഷിബു നിര്‍വഹിച്ചു. എബിലിറ്റി ഫൌണ്ടേഷന്‍ ചെയര്‍മാന്‍ കെ. അഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു. മലപ്പുറം എക്‌സൈസ് റെയ്ഞ്ച് ഓഫീസ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എസ്.അജയന്‍ പിള്ള മുഖ്യ പ്രഭാഷണം നടത്തി.

എക്‌സൈസ് ഡിപ്പാര്‍ട്‌മെന്റ് വിമുക്തി മിഷന്‍ കോര്‍ഡിനേറ്റര്‍ അമീന്‍ അല്‍ത്താഫ് സൈബര്‍ െ്രെകം ആന്റ് ആന്റി നാര്‍കോട്ടിക്‌സ് എന്ന വിഷയത്തില്‍ ക്ലാസ്സെടുത്തു. എബിലിറ്റി ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് ഫോര്‍ ഹിയറിംഗ് ഇമ്പയേര്‍ഡ് ചെയര്‍മാന്‍ മുഹമ്മദലി ചുണ്ടക്കാടന്‍, പ്രിന്‍സിപ്പാള്‍ എം. നസീം, കമ്പ്യൂട്ടര്‍ സയന്‍സ് ഡിപ്പാര്‍ട്‌മെന്റ് തലവന്‍ അനില്‍ കുമാര്‍, എബിലിറ്റി ഗവെര്‍ണിംഗ് ബോഡി വൈസ് ചെയര്‍മാന്‍ ടി.പി അബ്ദുല്‍ കബീര്‍ മോങ്ങം എന്നിവര്‍ പ്രസംഗിച്ചു..