എം എസ് എം എ ലൈവ് ക്യാംപ്

Kozhikode

സ്വന്തം ലേഖകൻ

കുറ്റ്യാടി: മുജാഹിദ് സ്റ്റുഡൻസ് മൂവ്മെൻ്റ് (എം.എസ്.എം.) കോഴിക്കോട് നോർത്ത് ജില്ലാ കമ്മിറ്റി ആൺകുട്ടികൾക്കായി റസിഡൻഷ്യൽ മോറൽ ക്യാംപ് സംഘടിപ്പിക്കുന്നു. മെയ് 19, 20, 21 ദിനങ്ങളിൽ നാദാപുരം അൽഫുർഖാൻ ക്യാമ്പസിലാണ് എലൈവ് 2025 ക്യാമ്പ് നടക്കുക. വിശ്വാസം, കർമ്മം, സ്വഭാവ സംസ്കരണം, കരിയർ തുടങ്ങിയ വിഷയങ്ങളിൽ ബോധവത്കരണം നൽകും. ആദ്യം രജിസ്റ്റർ ചെയ്യുന്ന 40 പേർക്കാണ് പങ്കെടുക്കാൻ കഴിയുക.ഹനീഫ് കായക്കൊടി, പി കെ സക്കരിയ്യ സ്വലാഹി, ഹാഫിസ് റഹ്മാൻ പുത്തൂർ, ഡോ.അബ്ദുൽ വഹാബ് സുല്ലമി, അസിം തെൻമല, അംജദ് എടവണ്ണ, അൻസാബ സ്വബാഹി, നാജിഹ് അഹമദ് പങ്കെടുക്കും. കൂടുതൽ വിവരങ്ങൾക്ക് 9745566919.