ഭാരത് സ്കൗട്ട്സ് റോവേഴ്സ് ആന്‍റ് റൈഞ്ചേഴ്സ് ‘ ലെറ്റ് ദം ലേൺ’ പദ്ധതിക്ക് തുടക്കമായി

Malappuram

തിരുന്നാവായ : ഭാരത് സ്കൗട്ട്സ് റോവേഴ്സ് ആൻ്റ് റൈഞ്ചേഴ്സ് കുറ്റിപ്പുറം ഉപജില്ല സമിതിയുടെ നേതൃത്വത്തിൽ ലെറ്റ് ദം ലേൺ പദ്ധതിക്ക് തുടക്കമായി. എടക്കുളം ഖിദ്മത്ത് സ്ക്കൂൾ ഹാളിൽ നടന്ന പദ്ധതിയുടെ ഉദ്ഘാടനം തിരൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പറും ജില്ലാ അസോസിയേഷൻ സ്കൗട്ട്സ് ആൻ്റ് ഗൈഡ്സ് വൈസ് പ്രസിഡൻ്റുമായ
ടി.വി റംഷീദ ടീച്ചർ നിർവഹിച്ചു.

ഐക്യ രാഷ്ട്ര സഭയുടെ സുസ്ഥിര വികസനത്തിൻ്റെ ഭാഗമായുള്ള ഗുണമേൻമയുള്ള വിദ്യാഭ്യാസം പദ്ധതിയുടെ ആദ്യ ഘട്ടമാണ് ലെറ്റ് ദം ലേൺ . പദ്ധതിയുടെ ഭാഗമായി നൂറോളം വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ സഹായങ്ങൾ ലഭിക്കും. സ്കൗട്ട്സ് ആൻ്റ് ഗൈഡ്സ് ഉപജില്ല സെക്രട്ടറി അനൂപ് വയ്യാട്ട് അധ്യക്ഷത വഹിച്ചു. ജില്ലാ പരിശീലന കമ്മീഷണർ വി.കെ. കോമള വല്ലി മുഖ്യാതിഥിയായിരുന്നു. അസിസ്റ്റൻ്റ് സീനിയർ ഓവർ മേറ്റ് പി.മാഹിദ് പദ്ധതി വിശദീകരിച്ചു. ഖിദ്മത്ത് എച്ച്.എസ്.എസ് പ്രിൻസിപ്പൽ ടി. റാഷിദ്, പ്രധാന അധ്യാപകൻ എ.പി. ഹുസൈൻ, പി. ഷാഹിന , വി. സിമിത, പി. യാസിർ, റോവർ ആൻ്റ് റൈഞ്ചർ ഭാരവാഹികളായ ഇ.കെ. അജയ് , ടി.എം. ആനന്ദ് കുമാർ, ടി.ടി. വിവേക്, പി.മുർഷിദ, കെ.അസ്മില , സി. അനീന, പി. വിസ്മയ എന്നിവർ സംസാരിച്ചു.