പരിസ്ഥിതി ദിനാഘോഷം നടത്തി

Wayanad

സുല്‍ത്താന്‍ ബത്തേരി: അസംപ്ഷൻ എയുപി സ്കൂളിൽ ഈ വർഷത്തെ പരിസ്ഥിതി ദിനം ‘ഹരിതം ‘ വിപുലമായ പരിപാടികളോട് കൂടെ ആഘോഷിച്ചു. സ്കൂൾ മാനേജർ ഫാദർ തോമസ് മണക്കുന്നേൽ സ്കൂൾ വളപ്പിൽ തൈ നട്ട് ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ ഷോജി ജോസഫ് പരിസ്ഥിതി ദിന സന്ദേശം നൽകി.

വിദ്യാലയത്തിലെ പൂന്തോട്ടത്തിൽ ചെടികൾ നടുകയും വിദ്യാർത്ഥികൾക്ക് റെഡ്ലേഡി പപ്പായ തൈ വിതരണവും നടത്തി. സീനിയർ അസിസ്റ്റൻ്റ് ബിജി വർഗീസ് അധ്യാപകരായ ജിൻസി ജോൺ, ട്രീസ തോമസ്, അനു പി സണ്ണി എന്നിവർ നേതൃത്വം നൽകി