ബലി പെരുന്നാളവധിയിലെ അനീതി പ്രതിഷേധാർഹം: എം എസ് എം

Kozhikode

കോഴിക്കോട്: നിയമാനുസൃതമായി 1983 മുതൽ കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഈദുൽ ഫിത്വർ – ബക്രീദുകൾക്ക് നൽകിയിരുന്ന 3 ദിവസ അവധി എന്ന കേരള സർക്കാർ ഉത്തരവ് നിലനിൽക്കെ ബലിപെരുന്നാളിന് വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾപ്പെടെ ഒരു ദിവസം മാത്രം അവധി പ്രഖ്യാപിച്ചത് പ്രതിഷേധാർഹമാണ്.

വെള്ളിയാഴ്ച ദിവസം കലണ്ടറിൽ നേരത്തെ അവധി ഉണ്ടായിരുന്നത് മണിക്കൂറുകൾക്കു മുമ്പ് അവധി ഇല്ലാതാകുമ്പോൾ ദൂര സ്ഥലങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളും ജീവനക്കാരും നേരിടുന്ന യാത്ര അടക്കമുള്ള പ്രയാസങ്ങൾ സർക്കാർ ഗൗരവമായി കാണാത്തത് മുസ്‌ലിം സമുദായത്തോടുള്ള കടുത്ത അവഗണനയാണ്.

ആഘോഷങ്ങളിൽ പോലും നേരിടേണ്ടിവരുന്ന ഇരട്ടത്താപ്പ് നയം അത്യന്ത്യം അനീതിയാണെന്നതിനാൽ മുമ്പേ നിലനിൽക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മൂന്ന് ദിവസം അവധി നൽകാൻ സർക്കാർ തയ്യാറാകണമെന്നും വെള്ളിയാഴ്ചയിലെ അവധി പുനഃസ്ഥാപിക്കണമെന്നും എം എസ് എം സംസ്ഥാന സമിതിക്ക് വേണ്ടി സംസ്ഥാന പ്രസിഡന്റ് അമീന്‍ അസ്‌ലഹ്, ജനറൽ സെക്രട്ടറി സുഹ്ഫി ഇംറാൻ എന്നിവർ സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു.