ആയഞ്ചേരി: പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളിലും ഇനിമുതല്‍ തെരുവുവിളക്കുകള്‍ പ്രഭ ചൊരിയും. ഇതിനായുള്ള പ്രവര്‍ത്തനങ്ങള്‍ പഞ്ചായത്തില്‍ ആരംഭിച്ചു കഴിഞ്ഞു. തെരുവുവിളക്കുകള്‍ സ്ഥാപിക്കുന്നതിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കാട്ടില്‍ മൊയ്തുമാസ്റ്റര്‍ കാമിച്ചേരിയില്‍ നിര്‍വ്വഹിച്ചു. ഒന്നാം ഘട്ടത്തില്‍ ഓരോ വാര്‍ഡിലും 18 എണ്ണം വീതമാണ് നല്‍കുന്നത്. 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഏഴരലക്ഷം രൂപയുടെ 300 ലൈറ്റുകളാണ് ലഭ്യമായിട്ടുള്ളത്.
നിലാവ് പദ്ധതിയില്‍ 500 ലൈറ്റുകള്‍ സ്ഥാപിക്കാന്‍ ഇരുപത്തൊന്നരലക്ഷവും, ലൈറ്റ് വെക്കുന്ന പോസ്റ്റിലൊക്കെ സ്ട്രീറ്റ് ലൈന്‍ സ്ഥാപിക്കാന്‍ കിലോമീറ്ററിന് 15,000 രൂപയും നല്‍കണമെന്ന ഗവണ്‍മെന്റിന്റെ വ്യവസ്ഥ വലിയ സാമ്പത്തിക ബാധ്യത വരുന്നതാണ്. ഇതിനായി വാര്‍ഷിക പദ്ധതിയുടെ സിംഹഭാഗവും കവര്‍ന്നെടുക്കുമെന്നത് ഗ്രാമീണ മേഖലയില്‍ പ്രായോഗികമല്ല എന്ന അഭിപ്രാമുയര്‍ന്നിട്ടുണ്ടായിരുന്നു. ചടങ്ങില്‍ പഞ്ചായത്ത് മെമ്പര്‍ ഷൈബ മല്ലിവീട്ടില്‍, ഹാരിസ് മുറിച്ചാണ്ടി, ദിനേശന്‍ സി കെ, മഹമൂദ്ഹാജി മുറിച്ചാണ്ടി, ടി ശ്രീധരന്‍ മാസ്റ്റര്‍, വി കെ ഹമീദ് മാസ്റ്റര്‍, വി കെ ബഷീര്‍, കെ വി സലിം മാസ്റ്റര്‍, കെ കെ അസീസ് തുടങ്ങിയവര്‍ സംസാരിച്ചു.