പങ്കജ് ഉധാസിന്‍റെ നിര്യാണം: ‘ആശ’ അനുശോചിച്ചു

Kozhikode

കോഴിക്കോട് :ഗസല്‍ ഇതിഹാസവും മെലഡികളാൽ ഗസല്‍പ്രേമികളുടെ മനം കവര്‍ന്ന ഗസല്‍ ചക്രവര്‍ത്തിയുമായ പങ്കജ് ഉധാസിന്‍റെ നിര്യാണത്തില്‍ ആശ കമ്മിറ്റി യോഗം അനുശോചിച്ചു. വര്‍ക്കിംഗ് പ്രസിഡണ്ട് കെ.കെ. അബ്ദുസ്സലാം അധ്യക്ഷത വഹിച്ചു.
ജന. സെക്രട്ടറി നൗഷാദ് അരീക്കോട് അനുശോചന പ്രമേയം അവതരിപ്പിച്ചു. ഭാരവാഹികളായ കെ.പി.യു. അലി, എം.പി. അഹമ്മദ് മൂപ്പന്‍, കെ.എ. ജബ്ബാര്‍, പി. പ്രകാശ്, എന്‍.സി അബ്ദുള്ളകോയ, എം.വി. മുര്‍ഷിദ് അഹമ്മദ്, ലുക്മാന്‍ അരീക്കോട്, അംഗങ്ങളായ കാനേഷ് പൂനൂര്‍, ഫൈസല്‍ ഏളേറ്റില്‍, പുലിക്കോട്ടില്‍ ഹൈദറലി, ഖാദര്‍ മാസ്റ്റര്‍, എം.പി. ഇമ്പിച്ചഹമ്മദ്, ഫസല്‍ കൊടുവള്ളി, യു. അഷ്റഫ്, സമീര്‍ ബാവ, മജീദ് പൂനൂര്‍, ഷറഫ് ഇത്താക്ക തുടങ്ങിയവർ സംസാരിച്ചു .