പരിസ്ഥിതിയുടെ സന്തുലിതാവസ്ഥയും പ്രകൃതിയുടെ സംരക്ഷണവും മനുഷ്യരാശിയുടെ സുരക്ഷയ്ക്കായി ലക്ഷ്യപ്രാപ്തിയിലേക്ക് എത്തിക്കാൻ നമ്മുടെ യുവത തയ്യാറാണെന്നും മാറ്റങ്ങൾക്കായി യുവതലമുറയെ രംഗത്ത് ഇറക്കിക്കൊണ്ട് രൂപീകരിച്ച C5 ഫൗണ്ടേഷൻറെ പ്രവർത്തനങ്ങൾ ലക്ഷ്യത്തിൽ എത്തിച്ചു വരുകയാണെന്നും വിപ്ലവകരമായ മാറ്റങ്ങൾക്കായി ക്ഷമയോടെ നമുക്ക് പ്രവർത്തിക്കാം എന്നും C5 ക്ലൈമറ്റ് ആക്ഷൻ ക്ലബ്ബ് നാഷണൽ കോളേജിൽ ഉദ്ഘാടനം ചെയ്തുകൊണ്ട് പൊതു വിദ്യാഭ്യാസ തൊഴിൽ വകുപ്പ് സെക്രട്ടറി ഡോ. വാസുകി ഐ.എ.എസ് അഭിപ്രായപ്പെട്ടു. ഈ വിപ്ലവമാറ്റം ക്ലൈമറ്റ് ആക്ഷൻ ക്ലബ്ബിൻറെ നാഷണൽ കോളേജി ലേക്കുള്ള ആദ്യ ചവിട്ടി പടിയായി മാറട്ടെ എന്നും ജില്ലാകളക്ടറായിരിക്കെ ഉണ്ടായ ദുരന്തങ്ങളെ അതിജീവിക്കാൻ തനിക്ക് ശക്തിപകർന്ന യുവജനതയിലൂടെ ഏറെ മാറ്റങ്ങൾ പ്രതീക്ഷിക്കുന്നതായും അവർ പറഞ്ഞു. എസ്.എഫ്. എസ് ഹോംസ് ചെയർമാൻ കെ. ശ്രീകാന്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ ഡോ. എസ്. എ. ഷാജഹാൻ സ്വാഗതവും, C5 ഫൗണ്ടേഷൻ സി. ഇ. ഒ. ജയകൃഷ്ണൻ ബി.എസ് പദ്ധതി വിശദീകരിക്കുകയും, സെൻറർ ഫോർ ലൈഫ് സയൻസ് ചെയർമാൻ ഗീതുക്കൃഷ്ണ. ആർ നന്ദി രേഖപ്പെടുത്തുകയും ചെയ്തു. ആഷിഖ് ഷാജി, ദീപ്തി. ആർ. വി., അജീഷ് .ജി എന്നിവർ ആശംസകൾ അറിയിച്ചു.
