യു കെ എഫ് കോളേജ് ഓഫ് എന്‍ജിനീയറിങ് ആന്‍റ് ടെക്നോളജിക്ക് ഓട്ടോണമസ് പദവി: വിദ്യാഭ്യാസ മേഖലയില്‍ പുതിയ നാഴികക്കല്ല്

Kollam

കൊല്ലം : കേരളത്തിലെ എന്‍ജിനീയറിങ് വിദ്യാഭ്യാസ മേഖലയില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന പാരിപ്പള്ളി യു കെ എഫ് എന്‍ജിനീയറിങ് ആന്‍റ് ടെക്നോളജി യൂണിവേഴ്സിറ്റി ഗ്രാന്‍ഡ്സ് കമ്മീഷന്‍റെ (യുജിസി) ഓട്ടോണമസ് പദവി നേടിയത് അഭിമാന നിമിഷമായി. ഇതുവഴി കൊല്ലം ജില്ലയിലെ ആദ്യത്തെ സ്വാശ്രയ എന്‍ജിനീയറിങ് ഓട്ടോണമസ് കോളേജായി യുകെഎഫ് സ്ഥാനം ഉറപ്പിക്കുന്നു. ഈ നാഴികക്കല്ല് കോളേജിന്‍റെ  ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തെയും  അക്കാദമിക മികവിനുള്ള അര്‍പ്പണബോധത്തെയും സാക്ഷ്യപ്പെടുത്തുന്നു. 1600 ല്‍ അധികം വിദ്യാര്‍ത്ഥികള്‍ ഏഴ് ബിരുദ, രണ്ട് ബിരുദ ബിരുദാനന്തര , മൂന്ന് ഡിപ്ലോമ, പ്രോഗ്രാമുകളില്‍ പഠിക്കുന്ന ഈ സ്ഥാപനം യുജിസി ആക്ട് 1956ലെ സെഷന്‍ 2 (എഫ്) പ്രകാരവും, ഐഎസ്ഒ 9001:2015 സര്‍ട്ടിഫിക്കേഷന്‍ കൊണ്ടും അംഗീകൃതമാണ്. കൂടാതെ മൂന്നു ബ്രാഞ്ചുകള്‍ക്ക് ഒരുമിച്ച് നാഷണല്‍ ബോര്‍ഡ് ഓഫ് അക്രഡിറ്റേഷന്‍റെ (എന്‍ബിഎ) അംഗീകാരം ലഭിച്ച കൊല്ലം ജില്ലയിലെ ഏക സ്വാശ്രയ എഞ്ചിനീയറിങ് കോളേജ് കൂടിയാണ് യു കെ എഫ്. ഓട്ടോണമസ് പദവിയോടെ, വ്യവസായ ആവശ്യങ്ങള്‍ക്കനുസൃതമായി നൂതനമായ പാഠ്യപദ്ധതി രൂപപ്പെടുത്താനും,  വിവിധ മേഖലയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക്  ലോകോത്തര പഠന സൗകര്യങ്ങള്‍ ഒരുക്കാനും കോളേജിന് കഴിയും.

വിദ്യാർത്ഥികൾക്ക് ഒന്നാം സെമസ്റ്റർ മുതൽ പ്ലേസ്മെന്റ് പരിശീലനവും വിവിധ കമ്പനികളുടെ വ്യവസായ ആവശ്യങ്ങൾക്ക് അനുയോജ്യമായ കോഴ്സുകളും പ്രോഗ്രാമുകളും കരിക്കുലത്തിൽ ഉൾപ്പെടുത്താൻ സാധിക്കുമെന്നുള്ളത് വിദ്യാർത്ഥികളുടെ ജോലി സാധ്യത വർദ്ധിപ്പിക്കും. ഇതുവഴി വ്യവസായ-അനുയോജ്യമായ നൈപുണ്യ വികസനത്തിന് ഊന്നൽ നൽകിക്കൊണ്ട് വിദ്യാർത്ഥികളെ ജോലിക്ക് പ്രാപ്തമാക്കുന്നതിന് ഈ അംഗീകാരം പുതിയ മാർഗങ്ങൾക്ക് വഴിയൊരുക്കും.

ഒന്നാം സെമസ്റ്റർ മുതൽ നൈപുണ്യ പരിശീലനത്തിന് ഊന്നൽ നൽകിയിട്ടുള്ള വിവിധ പദ്ധതികൾ കോളേജിൽ നടപ്പിലാക്കിവരുന്നത് ഓട്ടോണമസ് പദവിക്ക് വഴിയൊരുക്കിയിട്ടുണ്ട്. വിവിധ നൈപുണ്യ വികസന കേന്ദ്രങ്ങളുടെ കോഴ്സുകൾ കോളേജിന്റെ ഓട്ടോണമസ് പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുകയും, വിദ്യാർത്ഥികൾക്ക് ഗുണകരമാകും വിധം നൈപുണ്യ പഠനവും പരിശീലനവും അവരുടെ കരിക്കുലത്തിലൂടെ നേടിയെടുക്കാൻ സാധിക്കുകയും ചെയ്യും. കൂടാതെ, ചിത്രകല, നൃത്തം, സംഗീതം, ഫാഷൻ ഡിസൈൻ, ക്രിയേറ്റീവ് ഡിസൈൻ, പെർഫോമിംഗ് ആർട്സ്, ഡ്രാമ തുടങ്ങിയ കലാപരമായ കഴിവുകളെ പരിപോഷിപ്പിക്കുന്നതിന്റെ ഭാഗമായി സ്ഥാപിതമായ യു കെ  എഫ് സെന്റർ ഫോർ ആർട്ട് ആൻഡ് ഡിസൈന്റെ വിവിധ കോഴ്സുകളും, ബിനാലെ പോലെയുള്ള അന്താരാഷ്ട്ര ഇവന്റുകളിൽ പങ്കെടുക്കുന്നതിനുള്ള സാഹചര്യവും ഈ ഓട്ടോമസ് പദവിയോടെ യു കെ എഫ് വിദ്യാർത്ഥികൾക്ക് അവസരം ലഭിക്കുന്നു എന്നത് വിദ്യാഭ്യാസ രംഗത്തെ പുതിയ ചുവടുവെയ്പ്പാണ്.

കോളേജിന്‍റെ ഇന്‍ഫ്രാസ്ട്രക്ചര്‍ അത്യാധുനിക സൗകര്യങ്ങളാല്‍ സമ്പന്നമാണ്. ഒരു ലക്ഷത്തിലധികം  പുസ്തകങ്ങള്‍ ഉള്ള വിപുലമായ ഒരു ലൈബ്രറി,  വിവിധ വിഷയങ്ങളെ ഉൾകൊള്ളിച്ചുള്ള ദേശീയ അന്തര്‍ദേശീയ ജേര്‍ണലുകള്‍, ഐഇഇഇ, സ്പ്രിങ്വര്‍, സയന്‍സ് ഡയറക്ട് തുടങ്ങിയ ഓണ്‍ലൈന്‍ ജേര്‍ണലുകള്‍ എന്നിവ ഉള്‍പ്പെടുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് ഓഡിയോ-വിഷ്വല്‍ റഫറന്‍സ് സൗകര്യങ്ങളും ലഭ്യമാണ്. ഔട്ട് കം ബേയ്സ്ഡ് എഡ്യൂക്കേഷന്‍ അടിസ്ഥാനമാക്കിയുള്ള അക്കാദമിക നിലവാരം, റിസര്‍ച്ച്, സ്കില്‍ ഡെവലപ്മെന്‍റ്, പ്ലേസ്മെന്‍റ് നേട്ടങ്ങള്‍, സ്റ്റുഡന്‍സ് സപ്പോര്‍ട്ട് സിസ്റ്റം, കൂടാതെ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ആയി പ്രത്യേക ഹോസ്റ്റലുകള്‍, മെഡിക്കല്‍ റൂം, സ്പോര്‍ട്സ്, വിനോദ സൗകര്യങ്ങള്‍ എന്നിവ ക്യാമ്പസില്‍ ലഭ്യമാണ്. അത്യാധുനിക കമ്പ്യൂട്ടർ സംവിധാനങ്ങളും റോബോട്ടിക്സ് ലാബും ഉപയോഗിച്ച് ഐഗ, ഇവ, ക്യാമ്പസ്‌ മിത്ര, ലില്ലി തുടങ്ങിയ എ ഐ റോബോട്ടുകൾ വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഈ റോബോട്ടുകൾ അന്താരാഷ്ട്ര കോൺഫറൻസുകളിൽ പ്രദർശിപ്പിച്ച് വ്യാപക പ്രശംസ നേടിയിട്ടുണ്ട്. ഗോ കാര്‍ട്ട്, ക്വാഡ് ബൈക്ക്, ഇ ബൈക്ക് എന്നിവ നിര്‍മ്മിക്കുന്ന യുകെ എഫ് ഗ്യാരേജ് പോലുള്ള നൂതന സംരംഭങ്ങള്‍ വിദ്യാര്‍ത്ഥികളുടെ സാങ്കേതികവും സര്‍ഗാത്മകവുമായ കഴിവുകള്‍ പ്രോത്സാഹിപ്പിക്കുന്നു. ദേശീയ-അന്തർദേശീയ തലത്തിൽ കായിക മത്സരങ്ങളിൽ യു കെ  എഫ് വിദ്യാർത്ഥികൾ
ചാമ്പ്യൻസ് ട്രോഫി ഉൾപ്പെടെയുള്ള ഒട്ടനവധി നേട്ടങ്ങൾക്ക് വിദ്യാർത്ഥികളെ പ്രാപ്തമാക്കാൻ കോളേജിന് കഴിഞ്ഞു.
എന്‍ജിനീയറിങ് 5.O അടിസ്ഥാനമാക്കിയുള്ള പ്രവര്‍ത്തനങ്ങളും മികച്ച അടിസ്ഥാന സൗകര്യങ്ങളുമാണ് യുകെഎഫിനെ ഓട്ടോണമസ് അംഗീകാരത്തിന് അര്‍ഹമാക്കിയത്.

ക്ഷേമ പവര്‍ ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ (പ്രൈവറ്റ്) ലിമിറ്റഡിന്‍റെ മാനേജിംഗ് ഡയറക്ടര്‍ ഡോ. എസ്. ബസന്തിന്‍റെ ദീര്‍ഘവീക്ഷണത്തോടെയാണ് യു കെ എഫ് എഞ്ചിനീയറിംഗ് കോളേജ് പ്രവര്‍ത്തിക്കുന്നത്. “ഓട്ടോണമസ് പദവി ഞങ്ങളുടെ വിദ്യാഭ്യാസ മേഖലയിലെ പ്രതിബദ്ധതയുടെ അംഗീകാരമാണ്. ഈ അംഗീകാരത്തോടെ, വ്യവസായ-അനുയോജ്യമായ നൈപുണ്യ വികസനത്തിന് ഊന്നൽ നൽകുന്ന പാഠ്യപദ്ധതികൾ ഒരുക്കാൻ സാധിക്കുമെന്ന്,” ഡോ. എസ് ബസന്ത്, ചെയർമാൻ, പറഞ്ഞു. ,” ക്ഷേമ പവറിന്‍റെ പിന്തുണയോടെ വിദ്യാര്‍ത്ഥികള്‍ക്ക് ഏറ്റവും മികച്ച സൗകര്യം ലഭ്യമാക്കുക എന്ന കോളേജിന്‍റെ ലക്ഷ്യം ഇതുവഴി കൂടുതല്‍ ശക്തിപ്പെടുത്തുകയാണ്.

“നൂതനമായ പാഠ്യപദ്ധതിയിലൂടെ വിദ്യാര്‍ത്ഥികളെ ആഗോള  വ്യവസായ- വെല്ലുവിളികള്‍ക്ക് തയ്യാറാകാന്‍ സഹായിക്കുന്ന വിവിധ പദ്ധതികൾ നൂതനമായ പാഠ്യ പദ്ധതിയിലൂടെ രൂപപ്പെടുത്തിയെടുക്കാൻ ഈ പദവി വഴിയൊരുക്കുമെന്ന്,” ഡയറക്ടര്‍ അമൃത പ്രശോഭ് പറഞ്ഞു. “, വിദ്യാർത്ഥികൾക്ക് വ്യവസായ അടിസ്ഥാനത്തിൽ നൈപുണ്യ വികസന പരിശീലനങ്ങൾ നൽകാൻ ഉതകുന്ന വിവിധ പദ്ധതികളും വ്യവസായ സ്ഥാപനങ്ങളുമായുള്ള ധാരണപത്രവും ക്രമീകരിച്ചു വരികയാണെന്ന് ” എക്സിക്യൂട്ടീവ് ഡയറക്ടര്‍ പ്രൊഫ. ജിബി വര്‍ഗീസ് പറഞ്ഞു.

യുകെഎഫ് സ്കില്‍ സ്കൂള്‍, യുകെഎഫ് സെന്‍റര്‍ ഫോര്‍ ആര്‍ട്ട് ആന്‍ഡ് ഡിസൈന്‍, യുകെഎഫ് ഐഇഡിസി, ഐഎംസി, യുകെഎഫ് ഗ്യാരേജ്, ഫാബ് ലാബ്, റോബോട്ടിക് സെല്‍, യുകെഎഫ് റിസര്‍ച്ച് ലാബായ യൂ കാര്‍സ്, കോളേജ് എന്‍എസ്എസ് യൂണിറ്റ് എന്നിവയുടെ പ്രവര്‍ത്തനങ്ങളും വിവിധ മേളകളിലെ പങ്കാളിത്തവും അംഗീകാരത്തിന് മുതല്‍ക്കൂട്ടായി എന്ന് കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. ജയരാജു മാധവന്‍ പറഞ്ഞു.

ജര്‍മന്‍ കമ്പനി ടിയുവി റെയിന്‍ലാന്റ്, ആർകൈറ്റ്, മെക്നോവോ, എസ്ട്രെല്ല അക്കാദമി, ഇങ്കർ റോബോട്ടിക്സ്, ഐസിടി അക്കാദമി കേരള, തുടങ്ങിയവയുമായുള്ള ധാരണപത്രം, ഹരിത കേരളം മിഷന്‍റെ ഗ്രീന്‍ ഇന്‍സ്റ്റിറ്റ്യൂഷന്‍ സര്‍ട്ടിഫിക്കേഷന്‍,  എന്‍ജിനീയറിങ് വിദ്യാഭ്യാസത്തോടൊപ്പം വ്യവസായ പരിശീലനം സാധ്യമാക്കുന്നതിന് വിദ്യാര്‍ഥികള്‍ക്ക് ആഡ് ഓണ്‍ പ്രോഗ്രാമുകള്‍, റിയല്‍ ടൈം പ്രോജക്റ്റുകള്‍, സോഫ്റ്റ് സ്കില്‍ ഡെവലപ്മെന്‍റ്തുടങ്ങിയവ  യുകെഎഫിന്‍റെ നൂതനത്വത്തിന്‍റെ തെളിവാണ്. യു കെ എഫ് കോളേജിന്‍റെ  ഈ ഓട്ടോണമസ് പദവിയോടെ,  എഞ്ചിനീയറിംഗ് വിദ്യാഭ്യാസത്തില്‍ പുതിയ മാനദണ്ഡങ്ങള്‍ സൃഷ്ടിക്കുന്നതിനും, ഗവേഷണത്തിന്‍റെയും സാങ്കേതിക മികവിന്‍റെയും മുന്‍നിരയില്‍ നിന്ന് യു കെ എഫ്  വിദ്യാര്‍ത്ഥികളെ ആഗോളതലത്തില്‍ മത്സരശേഷിയുള്ളവരാക്കി വളര്‍ത്തിയെടുക്കുന്നതിനും ഈ അംഗീകാരം സഹായകരമാകും.
ഈ ഓട്ടോമസ് പദവിയോടുകൂടി വിവിധ സ്ഥാപന കേന്ദ്രങ്ങളുടെ സെന്റർ എക്സലൻസ് ആരംഭിക്കും.
കൂടാതെ കോളേജിന്‍റെ ഓട്ടോണമസ് പദവി മെച്ചപ്പെട്ട അക്കാദമിക അന്തരീക്ഷം വളര്‍ത്തിയെടുക്കുമെന്നും പ്രത്യേക പ്രോഗ്രാമുകളും ഇന്‍റര്‍ ഡിസിപ്ലിനറി ഗവേഷണ സംരംഭങ്ങളും സുഗമമാക്കുമെന്നുമാണ് പ്രതീക്ഷിക്കുന്നത്.

കോളേജ് ഡയറക്ടർ അമൃത പ്രശോബ്, എക്സിക്യൂട്ടീവ് ഡയറക്ടർ പ്രൊഫ. ജിബി വർഗീസ്, പ്രിൻസിപ്പാൾ ഡോ. ജയരാജു മാധവൻ, വൈസ് പ്രിൻസിപ്പാൾ ഡോ. വി എൻ. അനീഷ്, യുകെഎഫ് പോളിടെക്നിക് വൈസ് പ്രിൻസിപ്പാൾ പ്രൊഫ. ജിതിൻ ജേക്കബ്, പിടിഎ പാട്രൺ എ. സുന്ദരേശൻ, എന്നിവർ പത്ര സമ്മേളനത്തിൽ പങ്കെടുത്തു.

പ്രിന്‍സിപ്പാള്‍