പെരിക്കല്ലൂരിൽ ജാഗ്രത സമിതി രൂപീകരിച്ചു

Wayanad

പുൽപ്പള്ളി – പെരിക്കല്ലൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ പുൽപ്പള്ളി സബ് ഇൻസ്പെക്ടർ മോഹനൻ സി യുടെ നേതൃത്വത്തിൽ ജാഗ്രത സമിതി രൂപീകരിച്ചു. യുവതലമുറയിൽ വർദ്ധിച്ചുവരുന്ന മയക്കുമരുന്നിന്റെ ഉപയോഗത്തെക്കുറിച്ചും അതിന്റെ പ്രത്യാഘാതങ്ങളെ കുറിച്ചും അദ്ദേഹം വിശദമായി സംസാരിച്ചു. പ്രസ്തുത വിഷയത്തിൽ ഓരോ അംഗങ്ങളും ഉണർന്ന് പ്രവർത്തിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പിടിഎ പ്രസിഡണ്ട് ഗിരീഷ് കുമാർ ജി ജി യുടെ അധ്യ ക്ഷതയിൽ ചേർന്ന യോഗത്തിൽ പ്രിൻസിപ്പാൾ വിനു രാജൻ പി കെ സ്കൂളിൽ ജാഗ്രത സമിതിയുടെ ആവശ്യത്തെക്കുറിച്ച് വിശദമായി സംസാരിച്ചു. ജാഗ്രത സമിതി പെരിക്കല്ലൂർ കോഡിനേറ്റർ cpo അസീസ് കെ എ, അനീഷ് എം എ പ്രധാന അധ്യാപിക റുബീന ആർ, എസ്എംസി ചെയർമാൻ അബ്ദുൽ റസാഖ് പി കെ, ജെയിംസ് ഇ ഡി,ഷാന്റി ഇ കെ, എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു, കൂടാതെ വ്യാപാരി പ്രതിനിധികൾ,സ്കൂൾ ബസ് തൊഴിലാളികൾ, ഓട്ടോറിക്ഷ പ്രതിനിധികൾ, തോണി തൊഴിലാളികൾ, പിടിഎ എസ് എം സി, എംപി ടി എ അംഗങ്ങൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു