എല്ലാവരും എഴുതുന്നു എല്ലാവരും വായിയിക്കുന്നു, വായനാ ദിനത്തിൽ അസംപ്ഷൻ എ യു പി സ്കൂളിൽ തുടക്കം കുറിച്ചു

Wayanad

സുൽത്താൻ ബത്തേരി:”എല്ലാവരും എഴുതുന്നു എല്ലാവരും വായിക്കുന്നു” എന്ന പ്രമേയത്തിൽ ഒരു വർഷം നീണ്ടുനിൽക്കുന്ന പദ്ധതിക്ക് തുടക്കം കുറിച്ചു.
കഥ, കവിത, വായനാ കാർഡ് , കുറിപ്പ് തയ്യാറാക്കൽ പുസ്താ കാസ്വദനം ,പുസ്തക രചന …തുടങ്ങിയ വൈവിദ്യമായ പ്രവർത്തനങ്ങൾക്ക് ഹെഡ്മാസ്റ്റർ ശ്രീ ഷോജി ജോസഫ് ഉദ്ഘാടനം നിർവ്വഹിച്ചു. വിദ്യാർത്ഥികളുടെ വിവിധ പരിപാടികൾ പി. എസ് ഫൈഹ, നേഹ മരിയ ,അക്സ മരിയ എന്നിവർ അവതരിപ്പിച്ചു.
അധ്യാപകരായ ലിൻസി ലൂക്കോസ്, ഷീബ ഫ്രാൻസിസ്, ട്രീസ തോമസ്, ബീനമാത്യു, ബിജി വർഗീസ്,ജിഷ എം പോൾ,മരിയ ജോൺസൻ എന്നിവർ നേതൃത്വം നൽകി .