ആയഞ്ചേരി: ലോക ലഹരി വിരുദ്ധ ദിനാചരണത്തിൻ്റെയും ടു മില്യൺ പ്ലഡ്ജിൻ്റെയു ഭാഗമായി ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് മംഗലാട് 13-ാം വാർഡിലെ പറമ്പിൽ ഗവൺമെൻ്റ് യു.പി സ്ക്കൂൾ, അങ്കണവാടി ,ക്ഷീര വികസന സൊസൈറ്റി തുടങ്ങി വിവിധകേന്ദ്രങ്ങളിൽ ലഹരിവിമുക്ത സന്ദേശവും പ്രതിജ്ഞയും ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എൻ.അബ്ദുൾ ഹമീദ് ചെല്ലിക്കൊടുത്ത് നിർവ്വഹിച്ചു. രാസലഹരികൾ ഭൂമുഖത്ത് നിന്ന് തുടച്ചു മാറ്റാൻ പൊതുജനങ്ങൾ ഒറ്റക്കെട്ടായി മുന്നോട്ട് വരണമെന്ന് പ്രസിഡണ്ട് പറഞ്ഞു. ലഹരി ഒരു രോഗമാണെന്ന തിരിച്ചറിവിൽ നാം എത്തിച്ചേരണമെന്ന് അധ്യക്ഷത വഹിച്ചു കൊണ്ട് വാർഡ് മെമ്പർ എ. സുരേന്ദ്രൻ പറഞ്ഞു. പി.ടി.എ പ്രസിഡണ്ട് തയ്യിൽ നൗഷാദ്, H M ആക്കായി നാസർ മാസ്റ്റർ,BRC കോഡിനേറ്റർ പി.എം നിഷാന്ത്, ലനീഷ് വി , ഷൈനി ടി.എം, മുഹമ്മദ് യൂനുസ് , രാഗേഷ് പി.പി, ലേഖ കെ,നജ്മ കെ, ഷാഫി ആർ.ബി,കുളങ്ങരത്ത് നാരായണക്കുറുപ്പ്, വി.പി ഹമീദ്, ജെ.പി എച്ച് എൻ സെലിൽ ആശാവർക്കർ ടി.കെ റീന, അങ്കണവാടി ടീച്ചർ അഫ്സത്ത് , ഹരിതകർമ്മസേനാ പ്രവർത്തകരായ മാലതി ഒന്തമ്മൽ, നിഷ നുപ്പറ്റ വാതുക്കൽ തുടങ്ങിയവർ വിവിധ കേന്ദ്രങ്ങളിൽ പങ്കെടുത്തു.
