പെരിക്കല്ലൂർ സ്കൂളിൽ ‘എഴുത്താണി’ സാഹിത്യ ശില്പശാല സംഘടിപ്പിച്ചു

Wayanad

വായന പക്ഷാചരണത്തിന്റെ ഭാഗമായി പെരിക്കല്ലൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യവേദി, സാഹിത്യ വേദി എന്നിവയുടെ നേതൃത്വത്തിൽ എഴുത്താണി എന്ന പേരിൽ സാഹിത്യ ശില്പശാല സംഘടിപ്പിച്ചു. എഴുത്തുകാരനും പെരിക്കല്ലൂർ സ്കൂൾ മുൻ ഹെഡ്മാസ്റ്ററുമായ ഷാജി പുൽപ്പള്ളി ശില്പശാല നയിച്ചു. പ്രിൻസിപ്പാൾ പി കെ വിനുരാജൻ ശില്പശാല ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് ഗിരീഷ് കുമാർ ജി ജി അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് റുബീന ആർ സ്വാഗതവും,വിദ്യാരംഗം കലാസാഹിത്യ വേദി കൺവീനർ
നിജിൽ പി പി നന്ദിയും രേഖപ്പെടുത്തി. സീനിയർ അസിസ്റ്റൻറ് ഷാന്റി ഇ കെ, അധ്യാപകരായ മനു ഇ എം, അമൽഡ മാത്യു, നിഷാന്ദ് മാത്യു എന്നിവർ ആശംസ അർപ്പിച്ചു. എഴുത്തിൽ തല്പരരായ 40 കുട്ടികൾ ശില്പശാലയിൽ പങ്കെടുത്തു. കഥ, കവിത രചന ശൈലി, വായന ശൈലി, കവികളെയും കഥാകാരന്മാരെയും പരിചയപ്പെടുത്തൽ, രചനാ ശാസ്ത്രം തുടങ്ങിയ വിവിധ മേഖലകളെക്കുറിച്ച് ശില്പശാലയിൽ അവതരണങ്ങൾ നടന്നു.