നിങ്ങളുടെ വാര്‍ത്തകളും ചിത്രങ്ങളും പ്രസിദ്ധീകരിക്കുന്നതിനായി nattuvarthamanamdaily@gmail.com എന്ന മെയിലിലോ വാട്‌സാപ്പിലോ അയക്കുക. 8289857951 എന്നതാണ് വാട്‌സാപ്പ് നമ്പര്‍.
കല്പറ്റ: വിലയിടിവിലും ഇടത്തരക്കാരുടെ ചൂഷണത്തിലും വലയുന്ന കര്‍ഷകര്‍ക്ക് ആശ്വാസമേകി കല്പറ്റയിലെ നാട്ടുചന്ത. എന്‍ എം ഡി സി ഗ്രൗണ്ടില്‍ ആരംഭിച്ച നാട്ടുചന്തയില്‍ എല്ലാ ബുധനാഴ്ചയും വയനാടന്‍ കര്‍ഷകരുടെ ഉത്പന്നങ്ങള്‍ നേരിട്ട് എത്തിച്ച് മികച്ച വിലയ്ക്ക് വില്‍ക്കാനും കര്‍ഷകര്‍ക്ക് ആവശ്യമുള്ള വസ്തുക്കള്‍ വാങ്ങാനുമുള്ള സൗകര്യമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.
നബാര്‍ഡിന്റെ ധനസഹായത്തോടെ എന്‍ എം ഡി സിയും ഫുഡ് കെയര്‍ ഇന്ത്യയും സംയുക്തമായി ആരംഭിച്ച വയനാട്ടിലെ ഏറ്റവും വലിയ നാട്ടു ചന്തയില്‍ കര്‍ഷകരില്‍ നിന്ന് നേരിട്ട് സംഭരിക്കുന്ന നാടന്‍ പച്ചക്കറികള്‍ പഴങ്ങള്‍ മൂല്യ വര്‍ദ്ധിത ഉത്പന്നങ്ങള്‍ എന്നിവയും രാജ്യത്തെ വിവിധ ഗ്രാമങ്ങളില്‍ ഉത്പാദിപ്പിക്കുന്ന മറ്റ് കാര്‍ഷിക ഉത്പന്നങ്ങളും വാങ്ങാന്‍ അവസരമുണ്ട്. കാര്‍ഷിക ഉത്പാദന കമ്പനികളുടെ എഫ് പി ഒ കണ്‍സോഷ്യം നടത്തുന്ന വിപണന സ്റ്റാളും പുഷ്പ നേഴ്‌സറിയു വിത്തുപുരയും നാട്ടുചന്തയിലുണ്ട്.
കാര്‍ഷിക ഉത്പന്നത്തള്‍ക്ക് മികച്ച വിലക്ക് വില്‍ക്കാര്‍ അവസരമൊരുക്കുന്ന ഡിജിറ്റല്‍ സംവിധാനവും ഒരുക്കിയിട്ടുണ്ട്. കര്‍ഷകര്‍ക്ക് സാധനങ്ങള്‍ വില്‍ക്കാന്‍ ഫുഡ് കെയറിന്റെ സഹായം ആവശ്യമുണ്ടെങ്കില്‍ 9995451245 എന്ന നമ്പറില്‍ രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ച് വരെ വിളിക്കാം.