കല്പറ്റ: വയനാട് ജില്ലയിലെ പടിഞ്ഞാറത്തറ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൻറെ സുവർണ്ണ ജൂബിലിയോട് അനുബന്ധിച്ച് ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി സംസ്ഥാനതലത്തിൽ കവിതാ രചന മത്സരം സംഘടിപ്പിക്കുന്നു. ഒന്നാം സമ്മാനം 3001 രൂപയും രണ്ടാം സമ്മാനം 2001 രൂപയും ആയിരിക്കും. മത്സരാർത്ഥികൾ രണ്ടു പേജിൽ കവിയാത്ത മൗലികമായ രചനകൾ സ്ഥാപന മേധാവിയുടെ സാക്ഷ്യപത്രം സഹിതം 2024 ഡിസംബർ 31 ന് മുൻപ്
പ്രധാനധ്യാപകൻ ജി എച്ച് എസ് എസ് പടിഞ്ഞാറത്തറ കൽപ്പറ്റ, വയനാട്
673575 എന്ന വിലാസത്തിൽ അയക്കുക. വിവരങ്ങൾക്ക് : 9400450759