പ്രശസ്തമായനൂറുൽ ഇസ്‌ലാം സർവകലാശാലയിൽ സ്കോളർഷിപ്പോടെ പഠിക്കാൻ അവസരം: അവസരമൊരുക്കി കേരള മുസ്‌ലീം ജമാഅത്ത് കൗൺസിൽ

Thiruvananthapuram

തിരുവനന്തപുരം: പ്ലസ് ടു കഴിഞ്ഞ് ഉന്നത വിദ്യാഭ്യാസത്തിന് തയ്യാറെടുക്കുന്ന സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്കാണ് നൂറുൽ ഇസ്‌ലാം സർവ്വകലാശാലയും , കേരള മുസ്‌ലീം ജമാഅത്ത് കൗൺസിലും സ്കോളർഷിപ്പോടെ നൂറുൽ ഇസ്‌ലാം സർവ്വകലാശാലയിൽ പഠിക്കുവാൻ അവസരം ഒരുക്കുന്നത്.

എൻജിനീയറിങ്, ബി.സി.എ, ബി.എ, ബി.കോം, ബി.എസ്. സി, ബി.ബി.എ, അലൈഡ് ഹെൽത്ത് സയൻസസ്, ബി.ഒ.റ്റി, ബി.പി.റ്റി, മാരിടൈം, ഏവിയേഷൻ, മൾട്ടിമീഡിയ, എം.ഇ, എം.ടെക്, എം.ബി.എ, എം.സി.എ, എം.എസ്. സി തുടങ്ങി കോഴ്സുകളിലായാണ് പ്രവേശനം നേടാൻ സാധിക്കുക

ബയോമെഡിക്കൽ , ഫയർ & സേഫ്ടി , ഓട്ടോമൊബൈൽ , എയ്‌റോനോട്ടിക്കൽ , എയ്‌റോസ്‌പേസ് , എയർ ക്രാഫ്റ്റ് മെയിന്റനൻസ് , ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് ഡേറ്റ സയൻസ്, സിവിൽ , കംപ്യൂട്ടർ സയൻസ് , ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ് , ഇലക്ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ , ഇലക്ട്രോണിക്‌സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ , മറൈൻ , മെക്കാനിക്കൽ , നാനോ ടെക്‌നോളജി തുടങ്ങി എഞ്ചിനിയറിംഗ് കോഴ്സുകൾക്കും സ്കോളർഷിപ്പ് ബാധകമാണ്

രജിസ്റ്റർ ചെയ്യുന്നതിനുള്ള അവസാന തീയതി: ജൂലായ് 8, കൂടുതൽ വിവരങ്ങൾക്കും സൗജന്യ രജിസ്ട്രേഷനും ബന്ധപ്പെടുക: +91 89433 52456.