കരിയർ ഗൈഡൻസ് പ്രോഗ്രാം

Thiruvananthapuram

കാരുണ്യ റൂറൽ കൾചറൽ ഡവലപ്മെന്റ് ചാരിറ്റബിൾ സൊസൈറ്റി നൂറുൽ ഇസ്ലാം യൂണിവേഴ്സിറ്റിയുമായി സഹകരിച്ചു പനച്ചമൂട് മുസ്ലിം ജമാ അത്ത് നൂറുൽ ഹുദാ പബ്ലിക് സ്കൂളിൽ നടത്തിയ കരിയർ ഗൈഡൻസ് ക്ലാസ് പനച്ചമൂട് ചീഫ് ഇമാം ഫിറോസ് ഖാൻ ബാഖവി ഉദ്ഘാടനം ചെയ്തു. ജമാഅത്ത് പ്രസിഡണ്ട് എം. ലിയാ ഖത്ത് അലിഖാൻ അദ്ധ്യക്ഷത വഹിച്ചു.

കാരുണ്യ പ്രസിഡണ്ട് പൂഴനാട് സുധീർ, ജനറൽ സെക്രട്ടറി പനച്ചമൂട് ഷാജഹാൻ, ജമാഅത്ത് ജനറൽ സെക്രട്ടറി എ. ശഹാബുദീൻ, നൂറുൽ ഇസ്ലാം പൂർവവിദ്യാർഥി അനസ് ജമാൽ, ഫാക്കൽറ്റി ഡോക്ടർ മുന്നു, കോർഡിനേറ്റർമാരായ ഹരി,രാജേഷ് എന്നിവർ പ്രസംഗിച്ചു.