കണ്ണൂർ: പ്രകൃതി ചികിത്സയുടെയും വ്യാജ അക്യുപങ്ചർ ചികിത്സയുടെയും ഭാഗമായി കുട്ടികളുടെ ചികിത്സ നിഷേധിക്കുന്നത് മൗലികാവകാശ ലംഘനവും ബാലാവകാശങ്ങൾ നേരെയുള്ള കടന്നുകയറ്റമാണെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ എം എ) പേഷ്യന്റ് കെയറ് സ്കീം കോഡിനേറ്റർ ഡോ സുൽഫിക്കർ അലി അഭിപ്രായപ്പെട്ടു. മലപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ച ഒമ്പതുമാസം പ്രായമുള്ള കുഞ്ഞിനെ വിദഗ്ധചികിത്സ പകരം മഴ കൊള്ളിക്കുകയും സൂചി കുത്ത് ചികിത്സയും നടത്തി കുഞ്ഞു മരണപ്പെട്ട സംഭവത്തിലെ പോസ്റ്റുമോർട്ടം റിപ്പോർട്ടുകൾ അത്യന്തം ഖേദകരമാണ്. രക്ഷിതാക്കൾ കുട്ടികൾക്ക് ശാസ്ത്രീയമായ വിദഗ്ധ ചികിത്സ ലഭ്യമാക്കണമെന്നും അതിനു തടസ്സം നിൽക്കുന്നവരെ ബാലാവകാശ കമ്മീഷൻ ഇടപെട്ടുകൊണ്ട് നിയന്ത്രിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ദേശീയ ഡോക്ടർസ് ദിനത്തിൻറെ ഭാഗമായി പബ്ലിക് സ്കൂൾ സീഡ് പ്രൊജക്റ്റ് കുട്ടികൾക്കു വേണ്ടി സംഘടിപ്പിച്ച ഡോക്ടറോട് സംസാരിക്കാം പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിരോധ കുത്തിവെപ്പുകൾ കുഞ്ഞിൻറെ ജന്മാവകാശമാണ്. മാരക രോഗങ്ങളിൽ നിന്ന് പുതിയ തലമുറ രക്ഷപ്പെടാൻ വേണ്ടിയാണ് പ്രതിരോധ കുത്തിവെപ്പുകൾ നടത്തുന്നത്. അതിനെതിരെയുള്ള കുപ്രചാരണങ്ങളിൽ വഞ്ചിതരാകാതിരിക്കാൻ കുട്ടികളോട് ഡോക്ടർ ആവശ്യപ്പെട്ടു. കുട്ടികൾക്കും രക്ഷിതാക്കൾക്കും നേരിട്ട് ചോദ്യം ചോദിക്കാൻ അവസരമുണ്ടായിരുന്നു
