കെ എൻ എം വിദ്യാഭ്യാസ ബോർഡ് ഗൾഫ് മേഖല പൊതുപരീക്ഷ ഫലം പ്രഖ്യാപിച്ചു

Kozhikode

കോഴിക്കോട്: കെ എൻ എം വിദ്യാഭ്യാസ ബോർഡ് 2024-25 അധ്യയന വർഷ ത്തിൽ യു എ ഇ, സഊദി അറേബ്യ, കുവൈത്ത്, ഖത്തർ, ഒമാൻ, ബഹ്റൈൻ റീജിയണുകളിലെ 5,7 ക്ലാസ്സുകളിലെ വിദ്യാർത്ഥികൾക്കായി മെയ് മാസത്തിൽ നടത്തിയ മദ്റസ പൊതുപരീക്ഷ ഫലം കെ എൻ എം വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി പ്രൊ: അബ്ദുസ്സമദ് സുല്ലമി പ്രഖ്യാപിച്ചു. അഞ്ചാം ക്ലാസിൽ യഥാക്രമം 98.5 ശത മാനവും ഏഴാം ക്ലാസിൽ 99 ശതമാനവും വിദ്യാർത്ഥികൾ വിജയിച്ചു.

അഞ്ചാം ക്ലാസിൽ 26 ശതമാനവും എഴാം ക്ലാസിൽ 30 ശതമാനവും വിദ്യാർത്ഥികൾ ഫുൾ A+ നേടി. മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ യും അവരെ സജ്ജരാക്കിയ അധ്യാപകരെയും മദ്റസ മാനേജ്മെന്റ് ഭാരവാ ഹികളെയും വിദ്യാഭ്യാസ ബോർഡ് അഭിനന്ദിച്ചു.

ഫലപ്രഖ്യാപന ചടങ്ങിൽ വിദ്യാഭ്യാസ ബോർഡ് ചെയർമാൻ ഡോ. പി പി അബ്ദുൽ ഹഖ്, സെക്രട്ടറി അബ്ദുൽ അസീസ് സുല്ലമി, പരീക്ഷ ബോർഡ് ചെയർമാൻ അബൂബക്കർ നന്മണ്ട, കൺട്രോളർ ഹംസ പുല്ലങ്കോട്, ബോർഡ് മെമ്പർ അബ്ദുൽ ഖയ്യൂം പാലത്ത്, അബ്ദുല്ലത്തീഫ് മദനി തുടങ്ങിയവർ സംബന്ധിച്ചു.