പണിമുടക്ക് ജീവനക്കാർ തള്ളി: നാസർ മുണ്ടക്കയം

Kottayam

കോട്ടയം: ജീവനക്കാരുടെയും അധ്യാപകരുടെയും ഒരു ലക്ഷം കോടി രൂപയുടെ ആനുകൂല്യങ്ങൾ തടഞ്ഞുവെച്ച കേരള സർക്കാരിനെതിരെ ചെറുവിരൽ അനക്കാതെ നടത്തുന്ന പണിമുടക്ക് ഇരട്ടത്താപ്പാണെന്നും ജീവനക്കാർ ഇതിനെ തള്ളിക്കളഞ്ഞുവെന്നും സ്റ്റേറ്റ് എംപ്ലോയീസ് ആന്റ് ടീച്ചേഴ്സ് കോൺഫെഡറേഷൻ ചെയർമാനും യുണൈറ്റഡ് ടീച്ചേഴ്സ് ആൻഡ് എംപ്ലോയീസ് ഫെഡറേഷൻ ജില്ലാ കൺവീനറുമായ നാസർ മുണ്ടക്കയം അഭിപ്രായപ്പെട്ടു. കേന്ദ്ര ഗവൺമെന്റിന്റെ തൊഴിലാളി വിരുദ്ധ നീക്കങ്ങൾക്കെതിരെ പ്രതികരിക്കുന്നവർ സംസ്ഥാന സർക്കാരിന്റെ ഇത്തരം നയത്തെ ചോദ്യം ചെയ്യാനുള്ള ആർജ്ജവം കാണിക്കണമെന്നും അദ്ദേഹം പറഞ്ഞു.