വായന പക്ഷാചരണ സമാപനം

Wayanad

സുൽത്താൻബത്തേരി താലൂക്ക് ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ വായന പക്ഷാചരണത്തിന്റെ സമാപനവും ഐ.വി ദാസ് അനുസ്മരണവും സുൽത്താൻബത്തേരി പബ്ലിക് ലൈബ്രറിയിൽ വച്ച് നടന്നു.
സംസ്ഥാന ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം എ.ടി. ഷണ്മുഖൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. നോവലിസ്റ്റ് ഹാരിസ് നെൻമേനി മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന കൗൺസിൽ അംഗം എൻ. കെ ജോർജ് മാസ്റ്റർ ഐ . വി ദാസ് അനുസ്മരണം നടത്തി. താലൂക്ക് പ്രസിഡണ്ട് ടി എം നളരാജൻ അധ്യക്ഷത വഹിച്ചു. താലൂക്ക് സെക്രട്ടറി വി. എൻ ഷാജി സ്വാഗതവും, പബ്ലിക് ലൈബ്രറി സെക്രട്ടറി ടി. പി സന്തോഷ് നന്ദിയും പറഞ്ഞു . മുൻ താലൂക്ക് സെക്രട്ടറി പി .കെ സത്താർ ,താലൂക്ക് ജോയിൻ സെക്രട്ടറി പി .ടി പ്രകാശ് ,വൈസ് പ്രസിഡണ്ട് വി .പി സുമ തുടങ്ങിയവർ സംസാരിച്ചു.