ദേശീയ പണിമുടക്കിനെതിരെ എൽ.ഡി.എഫ് പ്രഖ്യാപിച്ചിട്ടുള്ള ഡയസ്നോൺ അറബി കടലിൽ കെട്ടിത്താഴ്ത്തി

Wayanad

സി.പി.എമ്മിൻ്റെ തൊഴിലാളി വർഗ്ഗ സംഘടനയായ സി.ഐ.ടി.യു ജൂലൈ 9 -ലെ അഖിലേന്ത്യാ പണിമുടക്ക് പ്രഖ്യാപിച്ചിട്ടുള്ള സംയുക്ത ട്രേഡ് യൂണിയൻ സമിതിയിലെ അഖിലേന്ത്യാ ട്രേഡ് യൂണിയനാണ്. സി.ഐ.ടി.യു പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുണ്ട്. സംസ്ഥാനം ഭരിക്കുന്ന ഇടതു മുന്നണി പണിമുടക്കുന്ന സർക്കാർ ജീവനക്കാർക്കെതിരെ ഡയസ്നോൺ പ്രഖ്യാപിച്ചിട്ടുമുണ്ട് . എന്താണ് പണിമുടക്കിൻ്റെ സുപ്രധാന ആവശ്യം. RSS രാഷ്ട്രീയ നേതൃത്വം കൊടുക്കുന്ന BJP സർക്കാർ ജനാധിപത്യപരമായ ഒരു ചർച്ചയ്ക്കും ഇടം നൽകാതെ കോവിഡ് കാലത്ത് പാർലമെൻ്റിൽ പാസ്സാക്കിയ തൊഴിലാളി വിരുദ്ധമായനാല് ലേബർ കോഡുകൾ പിൻവലിക്കുക എന്നതാണ്. പിണറായി സർക്കാർ പല തൊഴിൽ മേഖലകളിലും ലേബർ കോഡിലെ തൊഴിലാളിവിരുദ്ധ നയങ്ങൾ നടപ്പാക്കി കഴിഞ്ഞു. ഉദാഹരണത്തിന്, ചുമട്ട് തൊഴിൽ തൊഴിലാളികളുടെ അവകാശമല്ലെന്ന നിയമ പരിഷ്കാരം ഒന്നാം പിണറായി സർക്കാർ പ്രത്യേക ഓർഡിനൻസിലൂടെ നിയമമാക്കി മാറ്റി. വാട്ടർ അതോറിറ്റിയിലെ ജീവനക്കാരുടെ തൊഴിൽ നിഷേധിക്കുന്ന കുടിവെള്ള മേഖലയുടെ സ്വകാര്യവൽക്കരണത്തിനുള്ള കരാറിൽ ഫ്രഞ്ച് കമ്പനിയായ സീയൂസുമായി ഒപ്പു വെച്ചു. പണിമുടക്കിനെതിരെ പുറപ്പെടുവിച്ച ഡയസ്നോൺ ഇതിൻ്റെ തുടർച്ച മാത്രമാണ്.

സി.പി.ഐ രാഷ്ട്രീയ നേതൃത്വത്തിൻ എ.ഐ.ടി.യു.സി യും പണിമുടക്കാൻ ആഹ്വാനം ചെയ്യുമ്പോൾ സി.പി.ഐ ഉൾപ്പെട്ട എൽ.ഡി.എഫ് ആണ്
കരിനിയമം പ്രഖ്യാപിച്ചിരിക്കുന്നത്. പണ്ടേ വലതും അവസരവാദ നിലപാടുള്ളവരുമായ ഈ പാർട്ടിയുടെ തൊഴിലാളിവർഗ്ഗ നിലപാടിൻ്റെ മകുടോദാഹരണമാണ് ഡയസ്നോൺ പ്രഖ്യാപനം.
കമ്മ്യൂണിസ്റ്റ് പാർട്ടി പാർലമെൻ്ററി പ്രവർത്തനങ്ങളിൽ ഇടപെടുന്നത് വ്യവസ്ഥയെ തൊഴിലാളി വർഗ്ഗ താൽപ്പര്യസംരക്ഷണത്തിന് വേണ്ടി ഉപയോഗപ്പെടുത്തുന്നതിനാണ്. എൽ.ഡി.എഫ് തൊഴിലാളിവിരുദ്ധമാകുന്നതെങ്ങിനെ എന്നതിൻ്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഈ ഡയസ്നോൺ.

ഇന്ത്യയിലെ സംഘടിത തൊഴിലാളിവർഗ്ഗ പ്രസ്ഥാനങ്ങളുടെ കഴിഞ്ഞ ഒരു നൂറ്റാണ്ടുകാലത്തെ ചിരിത്രം കരിനിയമങ്ങൾക്കെതിരെ സന്ധിയില്ലാത്ത പോരാട്ടത്തിൻ്റെതാണ്. ദേശീയ പണിമുടക്കിനെതിരെ
എൽ.ഡി.എഫ് പ്രഖ്യാപിച്ചിട്ടുള്ള ഡയസ്നോൺ അറബി കടലിൽ കെട്ടിത്താഴ്ത്തി തൊഴിലാളി വർഗ്ഗം പണിമുടക്ക് ചരിത്രവിജയമാക്കുക തന്നെ ചെയ്യും.