വയനാട് കുടുംബശ്രീ ജില്ലാ മിഷനു കീഴിലെ പട്ടിക വർഗ്ഗ സുസ്ഥിര വികസന പദ്ധതി അനിമേറ്റർ കോ ഓര്‍ഡിനേറ്റർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. വയനാട് ജില്ലയില്‍ താമസിക്കുന്ന 25 നും 40 നും മദ്ധ്യേ (2025 ജൂലൈ 1 ന്) പ്രായമുള്ള, ബുരുദം യോഗ്യതയുള്ള, പട്ടിക വര്‍ഗ്ഗ വിഭാഗത്തിൽപ്പെട്ട, കുടുംബശ്രീ അയല്‍ക്കൂട്ട അംഗമോ/ കുടുംബാംഗമോ, ഓക്സിലറി ഗ്രൂപ്പ് അംഗമോ ആയവർക്ക് അപേക്ഷിക്കാവുന്നതാണ്. ട്രൈബൽ മേഖലയിലെ പ്രവൃത്തി പരിചയം അഭികാമ്യം. ആശ്രയ കുടുംബാംഗം/ഭിന്നശേഷി വിഭാഗം എന്നിവര്‍ക്ക് മുന്‍ഗണന നല്‍കുന്നതാണ്. ഒരു വര്‍ഷത്തേയ്ക്ക് കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം,
വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, എസ്.റ്റി/ഒക്സിലറി/ആശ്രയ കുടുംബാംഗം/ഭിന്നശേഷി/ എന്നിവ തെളിയിക്കുന്ന രേഖകള്‍, ഫോട്ടോ അടങ്ങിയ അഡ്രസ്സ് പ്രൂഫ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും ഉള്ളടക്കം ചെയ്യേണ്ടതാണ്.
അപേക്ഷ 2025 ജൂലൈ 14-ാം തീയതി വൈകുന്നേരം 5 മണിക്ക് മുമ്പായി സമര്‍പ്പിക്കണം. അപേക്ഷ സമര്‍പ്പിക്കുന്ന കവറിനു മുകളില്‍ “അനിമേറ്റർ കോഓർഡിനേറ്റർ ഒഴിവിലേയ്ക്കുള്ള അപേക്ഷ”എന്ന് രേഖപ്പെടുത്തി നേരിട്ടോ തപാല്‍ മുഖേനയോ അയക്കാവുന്നതാണ്.
അപേക്ഷകള്‍ അയക്കേണ്ട മേല്‍വിലാസം-
ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റർ,
കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫീസ്
2-ാം നില, പോപ്പുലര്‍ ബില്‍ഡിംഗ്
സിവില്‍ സ്റ്റേഷന് എതിര്‍ വശം,
കല്‍പ്പറ്റ നോര്‍ത്ത്
പിന്‍കോഡ് 673122
ടെലിഫോണ്‍ 04936 299370, 04936206589