12-ാം ശമ്പള പരിഷ്ക്കരണം നടപ്പാക്കണം: കെ.എസ്.എസ്.പി.എ

Kannur

ചപ്പാരപ്പടവ്: കേരളത്തിലെ സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും അർഹതപ്പെട്ട 12-ാം ശമ്പള പരിഷ്ക്കരണത്തിന് സത്വര നടപടികൾ ഉണ്ടാവണമെന്ന് കെ.എസ് .എസ്.പി.എ (കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ) ചപ്പാരപ്പടവ് മണ്ഡലം അർദ്ധ വാർഷിക സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറി കെ രാമകൃഷൻ ഉദ്ഘാടനം ചെയ്തു. നവാഗതരായ അംഗങ്ങളെ ജില്ല സെക്രട്ടറി പി.സുഖദേവൻ സ്ഥീകരിച്ചു. മണ്ഡലം പ്രസിഡൻ്റ് ടി.ജെ ജോർജ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കൗൺസിലർ പി.ജെ മാത്യു, ജില്ലാ കമ്മിറ്റിയംഗം വി.വി. ജോസഫ്, തളിപ്പറമ്പ ബ്ലോക്ക് സെക്രട്ടറി കെ.വി പ്രേമരാജൻ,ടി.വി. ശ്രീധരൻ, ഡി.മാത്ത്ക്കൂട്ടി ഡി. മേരിക്കുട്ടി ജോൺ ,ജോസുകുട്ടി സ്കറിയ, എം.രാജൻ എന്നിവർ പ്രസംഗിച്ചു.