കൊല്ലം: ലോകത്തിലെ ഏറ്റവും വലിയ സാങ്കേതിക പ്രൊഫഷണൽ സംഘടനയായ ഐ ട്രിപ്പിൾ ഇ യുടെ ആഭിമുഖ്യത്തിൽ, യു കെ എഫ് കോളേജ് ഒാഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജി (ഒാട്ടോണമസ്), ഐ ട്രിപ്പിൾ ഇ ഐ എ/ഐ ഇ/പി ഇ എൽ ജോയിന്റ് ചാപ്റ്റർ കേരളയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഒാൾ കേരള ഇൻഡസ്ട്രി ആപ്ലിക്കേഷൻസ് സൊസൈറ്റി സ്റ്റുഡന്റ്സ് കോൺക്ലേവ് 2025 യു കെ എഫ് എഞ്ചിനീയറിംഗ് കോളേജിൽ ഉദ്ഘാടനം ചെയ്തു. കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടറും കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മിർ മുഹമ്മദ് അലി ഐഎഎസ് കോൺക്ലേവ് ഉദ്ഘാടനം നിർവഹിച്ചു. ഐ ട്രിപ്പിൾ ഇ കെഎസ് മുൻ ചെയർ പ്രൊഫ. എസ്. മുഹമ്മദ് കാസിം അധ്യക്ഷത വഹിച്ചു. കേരള ഡിജിറ്റൽ യൂണിവേഴ്–സിറ്റി ഡീനും ഐ ഐ ഐ ടി എം കെ ഡയറക്ടറുമായ ഡോ. അലക്–സ് ജെയിംസ് മുഖ്യപ്രഭാഷണം നടത്തി.
സംസ്ഥാനത്തെ പ്രമുഖ വ്യവസായ-അക്കാദമിക് ഇന്റർഫേസുകളിലൊന്നായ ഈ കോൺക്ലേവ്, നൂറുകണക്കിന് എഞ്ചിനീയറിംഗ് വിദ്യാർത്ഥികൾ, ഗവേഷകർ, വ്യവസായ പ്രമുഖർ, അക്കാദമിക്ഷ്യ•ാർ എന്നിവർക്ക് ഒരേ വേദിയിൽ ഒത്തുചേരാനുള്ള അവസരമാണ് ഈ കോൺക്ലേവിലൂടെ ഒരുങ്ങുന്നത്.
ചടങ്ങിന്റെ ഭാഗമായി യു കെ എഫ് കോളേജ് സ്റ്റാർട്ടപ്പ് ഹബ്ബിന്റെ ഉദ്ഘാടനം മിർ മുഹമ്മദലി ഐഎഎസ് നിർവഹിച്ചു. യു കെ എഫ് വുമൺ ഇൻസ്പെയറിങ് ഇന്നൊവേഷൻ ഫെസ്–റ്റിന്റെ ടീസർ പ്രകാശനം ഡോ. അലക-്സ് ജെയിംസ്, ന്യൂസ് ലെറ്റർ റിലീസ് ഉദ്ഘാടനം ഡോ. ശ്രീകാന്ത് പിള്ള എന്നിവർ നടത്തി. ഐ ട്രിപ്പിൾ ഇ ഐ എ എസ് കേരള ചാപ്റ്റർ ചെയർ ഡോ. കെ. ബിജു, ഐ ട്രിപ്പിൾ ഇ ഐ എ എസ് സിഎംഡി ചെയർ ഡോ. ശ്രീകാന്ത് പിള്ള, ഐ ട്രിപ്പിൾ ഇ കെ എസ് ചെയർ സൈറ്റ് പ്രൊഫ. സുനിതാ ബീവി, ഐ ട്രിപ്പിൾ ഇ കേരള ഘടകം ചെയർ ഡോ. ബി എസ് മനോജ്, യു കെ എഫ് കോളേജ് ചെയർമാൻ ഡോ. എസ്. ബസന്ത്, ജനറൽ സെക്രട്ടറി അമൃത പ്രശോബ്, എക-്സിക്യൂട്ടീവ് ഡയറക്ടർ പ്രൊഫ. ജിബി വർഗീസ്, പ്രിൻസിപ്പാൾ ഡോ. ജയരാജു മാധവൻ, വൈസ് പ്രിൻസിപ്പാൾ ഡോ. വി എൻ. അനീഷ്, ഡീൻ അക്കാഡമിക് ഡോ. രശ്മി കൃഷ്ണപ്രസാദ്, ഡീൻ അക്കാഡമിക് ഡോ. ബി. ലതാകുമാരി, ഡോ ബിജുന കുഞ്ഞ് , ഡോ ജി ഷൈനി എന്നിവർ സംസാരിച്ചു.
കേരള സ്റ്റാർട്ടപ്പ് മിഷൻ സിഇഒ അനൂപ് പി അംബിക, കെൽട്രോൺ മാനേജിംഗ് ഡയറക്ടർ വൈസ് അഡ്മിറൽ ശ്രീകുമാരൻ നായർ, എ സി എസ് ഐ എ ടെക്നോളജീസ് സ്ട്രാറ്റജിക് അഡൈ്വസർ ഡോ. അരുൺ സുരേന്ദ്രൻ, ഇ-ഗവേണൻസ്, കേരള സ്റ്റേറ്റ് ഐടി മിഷൻ ഇന്നവേഷൻ ആൻഡ് റിസർച്ച് ഹെഡ് എസ്. സനൂപ് കെഎഎസ്, കേരള സ്റ്റേറ്റ് ഐടി മിഷൻ സൈബർ സെക്യൂരിറ്റി എൻജിനീയർ റാസിക് എ. അസീസ്, ആർക്കൈറ്റ് എഡ്യൂക്കേഷണൽ സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ് ചീഫ് ഗ്രോത്ത് ഒാഫീസർ മുഹമ്മദ് സജിൻ എസ്, കെയർസ്റ്റാക്ക് എച്ച് ആർ പ്രോഗ്രാംസ് മാനേജർ സ-്ക്വാഡ്രൺ ലീഡർ നാദിയ ബാബ (റിട്ട.), യൂ ലേൺ ചീഫ് വോളണ്ടിയർ ദീപു എസ്. നാഥ്, ഡേറ്റാ സയന്റിസ്റ്റ് മാനസി മാനസൻ തുടങ്ങിയ പ്രമുഖർ മൂന്ന് ദിനങ്ങളിലായി നടക്കുന്ന കോൺക്ലേവിൽ വിശിഷ്ടാതിഥികളായി പങ്കെടുക്കും.
സംസ്ഥാനതല ഇന്റേൺഷിപ്പ് ഡ്രൈവ്, സാങ്കേതിക സെഷനുകൾ, മുഖ്യപ്രഭാഷണങ്ങൾ, വ്യവസായ സന്ദർശനങ്ങൾ, പാനൽ ചർച്ചകൾ തുടങ്ങിയവ ഉൾപ്പെടെ, ഭാവിയിലെ തൊഴിൽ സാധ്യതകൾക്ക് വിദ്യാർത്ഥികളെ സജ്ജമാക്കുന്ന വിവിധ പരിപാടികൾ കോൺക്ലേവിന്റെ ഭാഗമായി നടക്കും. മൂന്ന് ദിനങ്ങളിലായി നടക്കുന്ന ഈ കോൺക്ലേവ്, വിദ്യാർത്ഥികൾക്ക് കഴിവുകൾ പ്രദർശിപ്പിക്കാനും പ്രൊഫഷണൽ നെറ്റ്–വർക്ക് വികസിപ്പിക്കാനും അവസരമൊരുക്കും.