കൊല്ലം: പാരിപ്പള്ളി യു കെ എഫ് കോളേജ് ഓഫ് എന്‍ജിനീയറിംഗ് ആന്റ് ടെക്‌നോളജി സിവില്‍ എഞ്ചിനീയറിങ് വിഭാഗത്തില്‍ എ പി ജെ അബ്ദുല്‍ കലാം സാങ്കേതിക സര്‍വ്വകലാശാലയുടെ നേതൃത്വത്തില്‍ സര്‍വകലാശാലക്ക് കീഴിലുള്ള കോളേജ് അധ്യാപകര്‍ക്ക് ഫാക്കല്‍റ്റി ഡിവലപ്‌മെന്റ് പ്രോഗ്രാം സംഘടിപ്പിക്കുന്നു. ജനുവരി 23 മുതല്‍ 28 വരെ ‘പരിസ്ഥിതി ശാസ്ത്രത്തിലും സാങ്കേതിക വിദ്യയിലുമുള്ള സമീപകാല മാറ്റങ്ങള്‍’ എന്ന വിഷയത്തിലാണ് പ്രോഗ്രാം സംഘടിപ്പിക്കുന്നത്. കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്‍വയോണ്‍മെന്റല്‍ എഞ്ചിനീയര്‍ എസ് പ്രേമലത പ്രോഗ്രാം ഉദ്ഘാടനം ചെയ്യും.