കൊണ്ടോട്ടി : ഐ.എസ്.എം ഗോൾഡൻ പ്രൊജക്ടുകളുടെ ഭാഗമായി ഐ.എസ്.എം കൊണ്ടോട്ടി മണ്ഡലം കമ്മിറ്റിയുടെ കീഴിൽ യൂണിറ്റി സോഷ്യൽ സർവീസ് മൂവ്മെൻ്റ് ചിറയിൽ ചുങ്കത്ത് നിർമ്മിച്ച ഏഴാമത്തെ പ്ലഷർ ഹോമിന്റെ താക്കോൽദാനം കെ.എൻ.എം മർക്കസുദ്ദഅവ സംസ്ഥാന ജനറൽ സെക്രട്ടറി എം. അഹമ്മദ് കുട്ടി മദനി നിർവ്വഹിച്ചു.
ഐ.എസ്.എം സംസ്ഥാന പ്രസിഡൻ്റ് ഡോ. അൻവർ സാദത്ത്, കെ.എൻ.എം മർക്കസുദ്ദഅവ സംസ്ഥാന സെക്രട്ടറി ഐ. പി അബ്ദുസ്സലാം, വാർഡ് മെമ്പർ അബ്ദുല്ലത്തീഫ് കൂട്ടാലുങ്ങൽ, കെ.എൻ.എം മർക്കസുദ്ദഅവ കൊണ്ടോട്ടി മണ്ഡലം പ്രസിഡൻ്റ് മുഹമ്മദലി ചുണ്ടക്കാടൻ, യൂണിറ്റി സോഷ്യൽ സർവീസ് മൂവ്മെൻ്റ് കൊണ്ടോട്ടി മണ്ഡലം ചെയർമാൻ വീരാൻകുട്ടി അരൂർ, എം.എസ്.എം സംസ്ഥാന ജനറൽ സെക്രട്ടറി ഫഹീം പുളിക്കൽ, യൂണിറ്റി മലപ്പുറം ഈസ്റ്റ് ജില്ലാ ചെയർമാൻ കെ. എം ഹുസ്സൈൻ മഞ്ചേരി, ഐ.എസ്.എം മലപ്പുറം ഈസ്റ്റ് ജില്ലാ ട്രഷറർ ഇല്യാസ് മോങ്ങം, സി മുഹമ്മദ് ഇസ്മായിൽ, സി മുഹമ്മദ് മീറാൻ, സാലിം തവനൂർ എന്നിവർ പ്രസംഗിച്ചു.